സബ്‌സിഡി ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ല: മന്ത്രി പി. തിലോത്തമന്‍
കൊച്ചി: സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളില്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പൈസ പോലും വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി പി. തിലോത്തമന്‍. ആന്ധ്രയിലെ മില്ലുകളില്‍നിന്ന് സംഭരിച്ച് കേരളത്തിലെത്തിക്കുന്ന 5000 ടണ്‍ അരിയുടെ ആദ്യ ലോഡ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സപ്ലൈകോ ഫെയറില്‍ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം വിലക്കുറവിന്റെ ഓണമാണ് ഇത്തവണ. 1470 ഓണച്ചന്തകളാണ് സപ്ലൈകോ സംസ്ഥാനത്തുടനീളം ആരംഭിച്ചിരിക്കുന്നത്. സപ്ലൈകോ, കണ്‍്യൂമര്‍ ഫെഡ്, സഹകരണ പ്രസ്ഥാനങ്ങള്‍, കുടുംബശ്രീ തുടങ്ങിയ ഏജന്‍സികള്‍ വഴി നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ സംഘടിതമായ ശ്രമമാണ് നടത്തുന്നത്. ഓണം കഴിഞ്ഞും ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് അരിയെത്തിക്കാന്‍ കരാറിലേര്‍പ്പെടും. ഓണക്കാലത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അഞ്ചു കിലോ അധികമായി റേഷന്‍ നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ ആന്ധ്രയില്‍നിന്നുള്ള അരി പൂര്‍ണമായും കേരളത്തിലെത്തും. സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, ജനറല്‍ മാനേജര്‍ വേണുഗോപാല്‍, പി. രാജു, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."