എല്‍.ഡി.എഫ് പ്രചാരണ ജാഥ ഒക്ടോബര്‍ ഒന്നു മുതല്‍
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഒക്്ടോബര്‍ ഒന്നു മുതല്‍ 15 വരെ പ്രചാരണജാഥ നടത്താന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
രണ്ട് മേഖലകളായാണ് ജാഥ നടത്തുക. ജാഥയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ്കമ്മിറ്റി രൂപീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൂടി തുറന്നുകാട്ടുന്നതാകും ജാഥയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 30നകം കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക തീര്‍ക്കും. തിങ്കളാഴ്ച ഒരു മാസത്തെ പെന്ഷന് നല്‍കും. കെ.എസ്.ആര്.ടി.സിയെ മെച്ചപ്പെടുത്താന്‍ പ്രത്യേക പാക്കേജ് രൂപീകരിച്ചു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.
ഇതിന്റെ ഭാഗമായി പുതിയ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചിട്ടുണ്ടെന്നും വൈക്കം വിശ്വന് പറഞ്ഞു. മന്ത്രിമാര്‍ക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈക്കം വിശ്വന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."