HOME
DETAILS
MAL
വെള്ളപ്പൊക്കം; 91 പേര്‍ മരിച്ചു
backup
August 25 2017 | 19:08 PM
ലഖ്‌നൗ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 91 ആയി. യു.പിയിലെ കിഴക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേരെ കാലവര്‍ഷം പ്രതികൂലമായി ബാധിച്ചത്.
57,000 ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 25 ജില്ലകളിലെ 3,067 ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്, കര-വ്യോമ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."