ബലികര്‍മ പദ്ധതി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ക്കുള്ള ബലി കര്‍മത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പത്തു ലക്ഷത്തിലേറെ ആടുകളെ ഈ വര്‍ഷം ബലിയറുക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനാവശ്യമായ ആടുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
ബലിയറുക്കുന്ന മൃഗങ്ങളുടെ മാംസത്തില്‍ നിന്ന് ഒരു ഭാഗം മക്കയിലെയും പരിസരങ്ങളിലെയും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ബാക്കിയുള്ളവ ലോക മുസ്‌ലിം രാജ്യങ്ങളിലെ പാവപ്പെട്ടവരിലേക്ക് കയറ്റി അയക്കുകയുമാണ് ചെയ്യുന്നത്. ബലികര്‍മങ്ങള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി മുക്കാല്‍ ലക്ഷം ആളുകളെയാണ് തയാറാക്കിയിരിക്കുന്നത്. 75,519 സീസണ്‍ തൊഴിലാളികളെ ഇതിനു സജ്ജമാക്കുന്നതായി പദ്ധതി സൂപ്പര്‍ വൈസര്‍ ജനറല്‍ എന്‍ജിനീയര്‍ മൂസ അല്‍ അകാസി പറഞ്ഞു.
വെറ്റിനറി ഡോക്ടര്‍മാര്‍, ബലിയറുക്കുന്നത് ശരീഅത്ത് വ്യവസ്ഥകളോട് പൂര്‍ണമായും യോജിച്ച കാലികളാണോ എന്നുറപ്പു വരുത്താന്‍ വിദഗ്ധ സംഘങ്ങള്‍, കശാപ്പുകാര്‍, സാങ്കേതിക ജീവനക്കാര്‍, എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍, ജിബൂത്തി, സുധാന്‍, ലെബനോന്‍, മൊറോക്കോ എന്നീ ഏഴു രാജ്യങ്ങളില്‍ നിന്നാണ് ഇതിനായി തെഴിലാളികളെ റിക്രൂട്ട് ചെയ്തത്.
ബലികര്‍മങ്ങള്‍ക്കുള്ള കൂപ്പണുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വല്‍ക്കരിച്ചു. ഇതിനായി രാജ്യത്തെ ബാങ്കുകള്‍, പോസ്റ്റോഫിസ് എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുണ്ടണ്ട്. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ എ.ടി.എമ്മുകള്‍ വഴിയും കൂപ്പണുകള്‍ വാങ്ങാന്‍ സംവിധാനം ചെയ്തിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."