പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മോഷണം
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ രണ്ട് തിരുവാഭരണങ്ങള്‍ കളവ് പോയി. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒരു വെള്ളി തിരുവാഭരണവും ഒരു പഞ്ചലോഹ തിരു വാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ കാലത്ത് ക്ഷേത്ര പൂജാരി നട തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതറിയുന്നത്. കൊയിലാണ്ടി പൊലിസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സി. ശശികുമാര്‍, ഫിംഗര്‍ എക്‌സ്പര്‍ട്ട് കെ.രന്‍ജിത്ത്, അസി: വി.പി സുരേന്ദ്രന്‍, കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐ.സി.കെ രാജേഷ്, എസ്.ഐ ബാബുരാജ്, എസ്.ഐ പി.പി രാജന്‍, ഫ്‌ളയിങ് സ്‌ക്വാഡ് എ.എസ് ഐ.പി അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. വടകരയില്‍ നിന്നു ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തിയിരുന്നു. കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."