സംരക്ഷണ പോരാട്ടം റാലി നടത്തി
കമ്പില്‍: സംഘപരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സംരക്ഷണ പോരാട്ടം' റാലി നടത്തി.
കൊളച്ചേരി മുക്ക് നിന്ന് ആരംഭിച്ച റാലി കമ്പില്‍ ടൗണില്‍ സമാപിച്ചു. കെ.പി അബ്ദുല്‍ മജീദ്, കെ.പി അബ്ദുല്‍ സലാം, കെ.പി യൂസുഫ്, മുസ്തഫ കോടിപ്പോയില്‍, ഹംസ മൗലവി, എം. മമ്മു, ആറ്റകോയ തങ്ങള്‍, ഇ.കെ അബ്ദുല്‍ ഖാദര്‍ ഹാജി, വി.പി മുസ്തഫ, ഒ. മുസമ്മില്‍ നേതൃത്വം നല്‍കി.
പാപ്പിനിശ്ശേരി: സംസ്ഥാന മുസ്‌ലിംലീഗ് ആഹ്വാന പ്രകാരം പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി 'സംരക്ഷണ പോരാട്ടം' റാലി നടത്തി. ചുങ്കത്ത് നിന്ന് ആരംഭിച്ച് ജാഥ വേളാപുരത്ത് സമാപിച്ചു. പ്രകടനത്തിന് കെ.പി അബ്ദുല്‍ റഷീദ്, ഒ.കെ മൊയ്തീന്‍, കെ.പി അബ്ദുള്‍ ജലീല്‍, സി.പി റഷീദ്, സി.എച്ച് അബ്ദുല്‍ സലാം, വി.കെ ജാബിര്‍ അജ്മല്‍ മാങ്കടവ്, അഷ്‌കര്‍ പഴഞ്ചിറ, ഫസീഹ് മാങ്കടവ്, കെ. നജീബ്, ഇ.ടി മുഹമ്മദ് സുനീര്‍, വി.പി ഷമീം, മുത്തലിബ് ഹാജി, വി.കെ സിദ്ദീഖ്, ഷറഫുദ്ദീന്‍ നേതൃത്വം നല്‍കി.
കണ്ണോത്തുംചിറ: സംഘ് പരിവാര്‍ പൊലിസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുവാച്ചേരി ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി പൊതുവാച്ചേരി കണ്ണോത്തുംചിറയില്‍ 'സംരക്ഷണ പോരാട്ടം' റാലി നടത്തി. വാര്‍ഡ് അംഗം റഊഫ് എന്‍ സെക്കരിയ, ലത്തീഫ്, അഷറഫ് ഇബ്രാഹിം, കൊട്ടാരത്തില്‍ ഫാസില്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍: സംഘ് പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗ് സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായി എളയാവൂര്‍ ചേലോറ മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റി മുണ്ടയാട് നിന്നു വലിയന്നൂര്‍ വരെ വിളംബര ജാഥ നടത്തി. ജാഥയില്‍ സി. എറമുള്ളാന്‍, വി. ഫാറൂഖ്, പി.സി അമീനുള്ള, കൊളേക്കര മുസ്തഫ, കെ.പി റസാഖ്, സി.എച്ച് അഷ്‌റഫ് ,ടി.വി മഹമൂദ്, ഹാരിസ് പുന്നക്കല്‍, ആശിഖ് ഡി.വി, അസീസ് വാരം, പി.കെ.സി ഇബ്രാഹിം ഹാജി, അബൂബക്കര്‍ മുണ്ടയാട്, കുഞ്ഞുമുഹമ്മദ്, നസീര്‍ പുറത്തില്‍, കെ.കെ താജുദ്ദീന്‍, താജുദ്ദീന്‍, കെ.വി നവാസ്, അസ്‌ലം പാറേത്ത് പങ്കെടുത്തു. പളളിക്കുന്ന് മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലാട് വിളംബര ജാഥ നടത്തി. മേഖലാ പ്രസിഡണ്ട് ടി.കെ ഹുസൈന്‍, ജനറല്‍ സെക്രട്ടറി ബി.കെ ഹാരിസ്, സി.കെ അബ്ദുല്‍ ഖാദര്‍, നസീര്‍ ചാലാട്, കെ.പി അബ്ദുല്‍ മജീദ്, എം.കെ.പി സിറാജ്, ടി.കെ നിസാര്‍, ടി.പി ജമാല്‍, ബി.കെ അഹമ്മദ്, ടി.പി വാസില്‍, കെ.ഇ നസല്‍, കമറുദ്ദീന്‍ കോയ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."