മുത്വലാഖ് വിഷയത്തിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: നാഷനല്‍ മുസ്ലിം കൗണ്‍സില്‍
കൊല്ലം: മുത്തലാഖ് വിഷയത്തിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഇതിന്റെ പിന്‍പറ്റി ഏക സിവില്‍കോഡ് കൊണ്ടുവരാന്‍ നീക്കം നടത്തിയാല്‍ അതിനെ ശക്തമായി ചെറുക്കുമെന്നും നാഷണല്‍ മുസ്ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശഭരണ സമിതികളില്‍ ജനസംഖ്യാനുപാതികമായി മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണം. ആന്ധ്ര ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്.
ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി ഉള്‍പ്പെടെയുള്ള ഉന്നതരോട് പോലും രാജ്യം വിടണമെന്ന് പറയുന്ന പ്രവണത ജനാധിപത്യത്തെയും ബഹുസ്വരതയെയും തകര്‍ക്കും.ഹാദിയാ സംഭവത്തിലുള്ള വിധി വ്യക്തി സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ സുഹര്‍ബാന്‍ റാവുത്തര്‍,മാജിദാ വാഹിദ്,ഇ ഐഷാബീവി,അസുറാബീവി,എച്ച് ഹംസത്ത്,വി ലൈലാബീവി,എസ് നജുമാബീഗം,എസ് സഫറുന്നീസ പങ്കെടുത്തു. നാഷണല്‍ മുസ്ലിംവനിതാ കൗണ്‍സില്‍ ഭാരവാഹികളായി സുഹര്‍ബാന്‍ റാവുത്തര്‍(പ്രസിഡന്റ്),മാജിദാ വഹാബ് (ജനറല്‍സെക്രട്ടറി), ഇ ഐഷാബീവി,എച്ച് ഹംസത്ത്(വൈസ് പ്രസിഡന്റുമാര്‍),വി ലൈലാബീവി,എസ് നജുമാബീഗം,ടി.എ റംല,കെ റുഖിയാബീവി,എസ് സഫറുന്നീസ (ജോയിന്റ് സെക്രട്ടറിമാര്‍)അസുറാബീവി(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."