സഊദി-ഇറാഖ് അതിര്‍ത്തിയില്‍ സ്ഫോടനം: മുതിര്‍ന്ന സൈനിക ഓഫിസര്‍ കൊല്ലപ്പെട്ടു
റിയാദ്: സഊദി-ഇറാഖ് അതിര്‍ത്തിയില്‍ നടന്ന സ്ഫോടനത്തില്‍ മുതിര്‍ന്ന ഇറാഖ് സൈനിക ഓഫിസര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ പടിഞ്ഞാറന്‍ അന്‍ബാര്‍ പ്രവിശ്യയില്‍ സഊദി അതിര്‍ത്തിക്ക് സമീപമാണ് ശനിയാഴ്ച്ച സ്ഫോടനം നടന്നത്. അതിര്‍ത്തി രക്ഷാ സേനക്ക് നേരെ ഉണ്ടണ്ടായ ആക്രമണത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ ലൈത് അല്‍ സമാവിയെന്ന ഉന്നത ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും അഞ്ചു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സഊദി അതിര്‍ത്തിയിലെ അറാറിനും ഇറാഖ് അതിര്‍ത്തിയിലെ അനസ പൊലിസ് സ്റ്റേഷനും ഇടയിലാണ് സ്ഫോടനം നടന്നത്.
അതിര്‍ത്തി രക്ഷാ സേനയിലെ അഞ്ചാം സോണിലെ സൈനികര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടണ്ടായത്. സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടണ്ടായതായി കേണല്‍ വലീദ് അല്‍ ദുലൈമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ അതിര്‍ത്തി രക്ഷാ സേനക്ക് നേരെ നിരവധി തവണ ഐ.എസ് ആക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."