ഐ.ഡി.എം.ഐ രണ്ടാം ഗഡു ഉടന്‍ പരിഗണനയില്‍: പ്രകാശ് ജാവ്‌േദക്കര്‍
ന്യൂഡല്‍ഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ രണ്ടാം ഗഡു ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയ പ്രതിനിധി സംഘം നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എം.പിയോടൊപ്പം ഡോ. ലബീദ് നാലകത്ത്, എന്‍.കെ യൂസുഫ് അരീക്കോട്, സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബ്‌റഹ്മാന്‍ എന്നിവരുമുണ്ടായിരുന്നു.
ഒന്നാംഗഡു ലഭിച്ച സ്ഥാപനങ്ങളുടെ ആവശ്യമായ രേഖകള്‍ വിദ്യാഭ്യാസവകുപ്പ് ലഭ്യമാക്കുന്ന മുറയ്ക്ക് രണ്ടാംഗഡു അനുവദിക്കുന്നതാണ്. 2013ല്‍ ഫണ്ട് ലഭിച്ച ഏതാനും സ്ഥാപനങ്ങള്‍ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് രണ്ടാംഗഡു വൈകുന്നതിനു കാരണമായത്. വീഴ്ച വരുത്തിയ സ്ഥാപനങ്ങളോട് ഫണ്ട് തിരിച്ചടപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്ഥാപനവിഹിതമായ 25 ശതമാനം വിനിയോഗിച്ചതിന്റെ രേഖകളും ഓഡിറ്റ് റിപ്പോര്‍ട്ടും അടിയന്തിരമായി സംസ്ഥാന വിദ്യഭ്യാസവകുപ്പ് കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നതിനായി കത്ത് നല്‍കിയിട്ടുണ്ട്. 2010ല്‍ അനുവദിക്കപ്പെട്ട 14 സ്ഥാപനങ്ങളടക്കം 137 സ്ഥാപനങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടാം ഗഡു ലഭിക്കാത്തതുമൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്. ഇത് സ്ഥാപനങ്ങളില്‍ ഏറെ പ്രയാസം സൃഷ്ടിക്കുകയാണെന്ന് നിവേദകസംഘം മന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."