പാരപ്ലീജിയ രോഗികള്‍ക്ക് സാന്ത്വനമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍
കണ്ണൂര്‍: നട്ടെല്ലിനു ക്ഷതമേറ്റ് പ്രയാസപ്പെടുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ കടമ്പകള്‍ പൂര്‍ത്തിയാക്കുന്നതിന് സൗകര്യമൊരുക്കിയും ഓണം-പെരുന്നാള്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കിയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ മാതൃകയായി. പാരപ്ലീജിയ രോഗികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന ഓണം, പെരുന്നാള്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം ഡിവൈ.എസ്.പി സദാനന്ദന്‍ ഓള്‍കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സി.സി.ഒ നാസര്‍, സെക്രട്ടറി പി.വി ബാബു എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. യൂനിറ്റി സെന്റര്‍ ചെയര്‍മാന്‍ യു.പി സിദ്ദീഖ് അധ്യക്ഷനായി. യൂനിറ്റി സെന്റര്‍ സെക്രട്ടറി ഹനീഫ, കെ.കെ ഫിറോസ്, ടി.കെ മുഹമ്മദലി, ഉമറുല്‍ ഫാറൂഖ്, മുജീബ്, സി.സി.ഒ നാസര്‍, പി.വി ബാബു, കെ.പി ആദം കുട്ടി, എ.അശ്‌റഫ് സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടക്കേണ്ട ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓഗസ്റ്റ് രണ്ടിന് കണ്ണൂര്‍ ജെ.ആര്‍.ടി ഓഫിസില്‍ ലേണേഴ്‌സ് ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റ് പാസായവര്‍ക്കുള്ള ക്ലാസ്സ് കണ്ണൂര്‍ താവക്കരയുള്ള യൂനിറ്റി സെന്ററില്‍ നടന്നു. വനിതകളടക്കം 74 പേര്‍ പങ്കെടുത്തു. എ.എം.വി അനില്‍ കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."