വി.എസ് അച്ചുതാനന്ദന് എം.എല്‍.എ മലമ്പുഴയില്‍
പാലക്കാട്: ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ്.അച്ചുതാനന്ദന് ഓഗസ്റ്റ് 28 മലമ്പുഴയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും .രാവിലെ 10.30ന് മലമ്പുഴ ആശ്രമം സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ആറങ്ങോട്ടുകുളമ്പ് സ്വാമിനാന്റെ കുടുംബത്തിന് സഹായനിധി കൈമാറും. പട്ടികവര്‍ഗ വകുപ്പ് ആദിവാസി കുടുംബങ്ങള്‍ക്ക് നല്കുന്ന ഓണക്കിറ്റ് വിതരണോദ്ഘാടനവും നിര്‍വഹിക്കും. തുടര്‍ന്ന് 11.30ന് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പാങ്കുളം പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്യും. വന്യമൃഗ അക്രമണത്തില്‍ മരണപ്പെട്ട ജോളിയുടെ കുടുംബത്തിന് ഉച്ചയ്ക്ക് 12ന് മുണ്ടൂരില്‍ കുടുംബസഹായനിധി വിതരണം ചെയ്യും. വൈകീട്ട് 3.30ന് അകത്തേത്തറ ക്ഷീരവ്യവസായ സഹകരണസംഘം മിനി ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് മൃഗസംരക്ഷണ വകുപ്പ് മലമ്പുഴ മന്തക്കാടില് തുടങ്ങുന്ന പേ വിഷബാധ നിര്‍ണയ ലബോറട്ടറിയും തുടര്‍ന്ന് മില്‍മ കാലിത്തീറ്റ പ്ലാന്റും ഭരണ പരിഷ്ക്കരണ കമ്മീഷന്‍ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."