ബെവ്‌കോയിലെ ഉയര്‍ന്ന ബോണസിനെതിരേ ധനവകുപ്പ് രംഗത്ത്
തിരുവനന്തപുരം: ബെവ്‌കോയിലെ ഉയര്‍ന്ന ബോണസിനെതിരേ ധനവകുപ്പ് രംഗത്തെത്തി. ഇതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ചും ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കണെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് കൈമാറി.
85,000 രൂപ വീതമാണ് ബെവ്‌കോയിലെ ബോണസ്. ഇത് ധനപരമായ നിരുത്തരവാദിത്വമാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ബോണസ് നിയന്ത്രിക്കാന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോട് ധനവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഒരു ലക്ഷമുണ്ടായിരുന്ന കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് 75,000 രൂപയായി കുറച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ബെവ്‌കോയിലും നിയന്ത്രണം വേണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.
ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യയാണ് ഓണത്തിന്. ഇതിന്റെ സീലിങ് 85000 രൂപയായിരിക്കും. കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ നല്‍കുമെന്നും ബെവ്‌കോ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."