HOME
DETAILS

'ഓണത്തിനൊരുമുറം പച്ചക്കറി' പാളി; ഓണമെത്തിയിട്ടും പച്ചക്കറിയില്ല

  
backup
August 27 2017 | 20:08 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95-2

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി പാളി. ഓണത്തിനു ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ പദ്ധതി ആസൂത്രണത്തിന്റെ പിഴവുകാരണം ഓണത്തിന് അരമുറം പച്ചക്കറി പോലും വിതരണം ചെയ്യാനാകാത്ത സാഹചര്യമാണു നിലവില്‍. രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം പേര്‍ക്കും ഗ്രോബാഗ് പോലും ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഓണത്തിന് സംസ്ഥാനത്ത് പച്ചക്കറി സുലഭമാക്കാനായാണ് 'ഓണത്തിനൊരുമുറം പച്ചക്കറി' എന്ന പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനകീയമായി കൃഷി പ്രോത്സാഹിപ്പിക്കാനായിരുന്നു ലക്ഷ്യം. സ്വന്തമായി കൃഷി ചെയ്ത പച്ചക്കറിയാല്‍ ഓണവിഭവങ്ങളൊരുക്കാനുള്ള പദ്ധതി ഒന്നരമാസം മുന്‍പെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കുടുബങ്ങള്‍ക്കും 2,000 രൂപ വില വരുന്ന 20 ഗ്രോബാഗുകള്‍ 500 രൂപ നിരക്കില്‍ വിതരണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഉദ്ഘാടനത്തിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രോബാഗുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ഗ്രോബാഗുകള്‍ ലഭിച്ചിട്ടില്ല. ഇനി ലഭിച്ചാലും ഒരാഴ്ചയ്ക്കുള്ളില്‍ എങ്ങനെ പച്ചക്കറി ഉല്‍പാദിപ്പിക്കാനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ആസൂത്രണത്തിലെ പാളിച്ചയാണു പദ്ധതി പരാജയപ്പെടാന്‍ കാരണം. യഥാസമയം അപേക്ഷിച്ചവര്‍ക്ക് ഗ്രോബാഗുകള്‍ നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. സെക്രട്ടേറിയറ്റില്‍ ഉദ്ഘാടനത്തിനു നട്ട പച്ചക്കറികളുടെ കാര്യമൊഴിച്ചാല്‍ മിക്കയിടത്തും പദ്ധതി പരാജയമാണ്. ഹരിതകേരള മിഷനുമായി ബന്ധപ്പെടുത്തി കുടുംബശ്രീകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, പച്ചക്കറി ക്ലസ്റ്ററുകള്‍, ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവിഭാഗങ്ങളുടെയും സഹകരണത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനായിരുന്ന സര്‍ക്കാര്‍ ഉദ്യമം. 63 ലക്ഷം വിത്ത്പായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരുലക്ഷത്തിലേറെ ഗ്രോബാഗുകള്‍ എന്നിവയാണു വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
ഓരോ കുടുംബവും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും സ്വന്തമായി ഉല്‍പാദിപ്പിച്ച് ഓണസദ്യയ്ക്കുള്ള വിഭവം തയാറാക്കണമെന്നതായിരുന്ന ഉദ്ദേശ്യം. ഇതു സ്ഥിരസംവിധാനമാക്കി വിഷരഹിത ഭക്ഷണം ശീലമാക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. പച്ചക്കറിയില്‍ സ്വയംപര്യാപ്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ് ഉദ്യോഗസ്ഥമാരുടെ അലംഭാവംമൂലം അട്ടിമറിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  23 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  23 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  23 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  23 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago