ദുരിതബാധിതരുടെ സ്‌നേഹവീടിന്റെ ഉദ്ഘാടനം ഇന്ന്
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫണ്ടാണ്ടണ്ടന്‍ണ്ടണ്ടണ്ട ദുരിതബാധിതര്‍ക്കു സാന്ത്വനണ്ട ണ്ടേമണ്ടണ്ടകാന്‍ അമ്പലത്തറയില്‍ നിര്‍മിച്ച സണ്ട്‌ണ്ടേനഹവീട് ഇന്നു നാടിനു സമര്‍പ്പിക്കും. കെട്ടിടത്തിനു വേണ്ടി സഹായിച്ച നടന്‍ സുരേഷ് ഗോപി എം.പിയാണു രാവിലെ ഒന്‍പതിനു ഉദ്ഘാടനം ചെയ്യുക. മന്ത്രി ഇ.ചന്ദ്രശേഖരനും ചടങ്ങില്‍ പങ്കെടുക്കും.
കഥാകൃത്ത് ഡോ. അംബിക സുതന്‍ മാങ്ങാടിന്റെ നേതൃത്വത്തിലുള്ള നെഹ്‌റു കോളജ് സാഹിത്യ വേദിയാണു ഭവനപദ്ധതി ഏറ്റെടുത്തത്. സ്‌നേഹം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കായി പ്രകൃതി പുനരുജ്ജീവന ഗ്രാമമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണു സ്‌നേഹവീട് എന്ന ആശയം ഉയരുന്നത്.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന കെട്ടിടം സുമനസ്സുകള്‍ കൈകോര്‍ത്തപ്പോഴാണു സ്വന്തം കെട്ടിടത്തിലേക്കു മാറുന്ന സാഹചര്യമുണ്ടായത്.
സുരേഷ് ഗോപിയെക്കൂടാതെ സംവിധായകന്‍ ഡോ. കെ. ബിജു, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരും നാട്ടുകാരോടൊപ്പം സഹായിക്കാനെത്തിയതോടെയാണു കെട്ടിടം യാഥാര്‍ഥ്യമായത്.40 ലക്ഷം രൂപ ചെലവിലാണു കെട്ടിടം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."