അഞ്ച് ഹോട്ടലുകള്‍ക്കെതിരേ ഭക്ഷ്യ സുരക്ഷാവകുപ്പ് നടപടി
കൊല്ലം: വൃത്തിഹീനമായി പ്രവര്‍ത്തിച്ച ജില്ലയിലെ അഞ്ച് ഹോട്ടലുകള്‍ക്കെതിരേ ഭക്ഷ്യ സുരക്ഷാവകുപ്പ് നടപടി കൈക്കൊണ്ടു. കടപ്പാക്കടയിലെ ശ്രീ കൃഷ്ണ കഫേ, പള്ളിമുക്കിലെ ഹയാത്ത് ഹോട്ടല്‍, ചാത്തന്നൂരിലെ വനിതാ ഹോട്ടല്‍, എസ്.കെ ഹോട്ടല്‍, കൊട്ടാരക്കരയിലെ ഗലീലിയ എന്നിവയാണ് പൂട്ടിച്ചത്. അഞ്ച് ഹോട്ടലുകള്‍ക്കുമായി 65,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കൊട്ടാരക്കരയിലെ ഹോട്ടലില്‍ ശനിയാഴ്ചയായിരുന്നു പരിശോധന.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. അഞ്ചു ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിച്ചുവന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ചാക്കിലാണ് തേങ്ങ തിരുമ്മി സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് കവറുകളോടു കൂടിയാണ് പാല്‍ ചൂടാക്കുന്നത്. പാത്രം കഴുകുന്ന സ്ഥലം എലികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പരിശോധനയ്ക്ക് ശേഷം പൂട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും പല ഹോട്ടലുകളും സന്ധ്യവരെ പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തയാറാക്കിയ ഭക്ഷണസാധനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ സാവകാശം നല്‍കിയെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരിശോധനയ്ക്ക് അസി. കമ്മിഷണര്‍ ശിവകുമാര്‍ നേതൃത്വം നല്‍കി. ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."