ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് മന്ത്രി
മണ്ണഞ്ചേരി: ജില്ലാ സ്‌പെഷല്‍ സ്‌കൂള്‍ സ്റ്റാഫ് എംപ്ലോയീസ് അസോസായേഷന്‍ ഓണാഘോഷവും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണവും മണ്ണഞ്ചേരി പഞ്ചായത്ത് കമ്യൂനിറ്റി ഹാളില്‍ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ മാത്യകാ ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുകയും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുകയും ജോലിസ്ഥിരത ഏര്‍പ്പെടുത്തുവാനുള്ള നടപടി കൈകൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ബഡ്‌സ് സ്‌കൂളുകളിലും എല്ലാ ദിവസവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും നടക്കുന്നതിന് പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്തമായ ഇടപെടല്‍ നാടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഷ ബൈജു അധ്യക്ഷയായി.
ആര്യാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്, അസോസിയേഷന്‍ സെക്രട്ടറി സ്വപ്ന സുദര്‍ശ് കുടുംബശ്രീ ഡി.എം.സി സുജ ഈപ്പന്‍, കേരള പരിവാര്‍ കോഡിനേറ്റര്‍ ടി.ടി രാജപ്പന്‍, ആലപ്പുഴ പരിവാര്‍ ജില്ലാ പ്രസിഡന്റ് കെ. മുജീബ്, വാര്‍ഡ് മെംബര്‍ എം. ഷഫീക്, കുഞ്ഞുമോള്‍ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രേവതി ബംഗളൂരു, ആനന്ദ് ബംഗളൂരു എന്നിവര്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."