HOME
DETAILS
MAL
കാച്ചാണിയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
backup
August 29 2017 | 02:08 AM
പേരൂര്‍ക്കട: കാച്ചാണിയില്‍ വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ഇന്നലെ രാത്രി 7 മണിക്കാണ് പൈപ്പ് പൊട്ടിയത്. കാച്ചാണി ഗവ. യു.പി.എസ്സിനു സമീപത്താണ് സംഭവം. പി.ടി.പി സെക്ഷനില്‍ നിന്നു ജലമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു.
അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍ പരിഹരിക്കണമെന്നും വാട്ടര്‍അതോറിറ്റിയുടെ അനാസ്ഥയും കൃത്യമായി പണി ചെയ്യുന്നതിനുള്ള കാലതാമസവുമാണ് പ്രശ്നത്തിന് കാരണമെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."