അണ്ടര്‍ 17 ലോകകപ്പ്: ഇന്‍സ്റ്റന്റ് വിശ്രമമുറികളും ശൗചാലായങ്ങളുമെത്തി
മട്ടാഞ്ചേരി: അണ്ടര്‍ 17 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍. പൈതൃക സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഫോര്‍ട്ടുകൊച്ചിയിലെ പരേഡ് മൈതാനി ഫിഫ പരിശീലന മൈതാനികളില്‍ ഒന്നാണ്.
എന്നാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വിലക്കുള്ളതിനാല്‍ കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമുള്ള വിശ്രമകേന്ദ്രം, പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ടോയ് ലറ്റുകള്‍ എന്നിവ പ്രത്യേക കണ്ടയ്നറുകളില്‍ സജ്ജീകരിച്ചാണ് ഒരുക്കുന്നത്.
സജ്ജീകരണങ്ങളോടുകൂടിയ നാല്പതടി നീളമുള്ള രണ്ടു കണ്ടയ്നറുകള്‍ ഇന്നലെ പൂനെയില്‍ നിന്നും കൊച്ചിയിലെത്തി. എ.സി വിശ്രമമുറി, ഷവര്‍ ബാത്ത്, തുടങ്ങിയ സൗകര്യങ്ങളാണ് ഈ കണ്ടയ്നറുകളില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ മൈതാനം ഉയര്‍ത്തി കെട്ടുന്നതിനെതിരേ പൈതൃക സ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൈതാനത്ത് ഒരു ലക്ഷം ലിറ്റര്‍ കപാസിറ്റിയുള്ള ഭൂഗര്‍ഭ ടാങ്ക് നിര്മിച്ചിരിക്കുന്നതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."