കള്ള് ചെത്ത് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി
ആലപ്പുഴ: കള്ള് ചെത്ത് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും കള്ള് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് - തൊഴില്‍വകുപ്പ് മന്ത്രി റ്റി.പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അംഗീകാരത്തോടെ തൊഴിലാളികള്‍ക്കായി കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോര്‍ഡ് നടപ്പിലാക്കുന്ന പുതിയ ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടൊഴികെയുള്ള ജില്ലകളിലായി 30517 പേരാണ് ചെത്ത് തൊഴിലായി സ്വീകരിച്ചിട്ടുള്ളത്. ചെത്ത് തൊഴിലാളികള്‍ക്കും കള്ള് വ്യവസായ മേഖലയ്ക്കും പ്രത്യേക പരിഗണന നല്‍കുന്ന മദ്യ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. തൊഴില്‍ സംബന്ധമായി ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത്. പുതിയ തലമുറ ഈ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടണം. ശുദ്ധമായ കള്ള് ഉല്‍പ്പാദിപ്പിക്കുന്നതിന് തെങ്ങുകള്‍ ലഭ്യമല്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള സങ്കരയിനം തെങ്ങിന്‍ തൈകള്‍ സാദ്ധ്യമായിടത്തെല്ലാം നട്ടുപിടിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തെങ്ങിന്റെ വര്‍ഷമായി ആചരിക്കുകയാണ്. ശുദ്ധമായ കള്ളാണ് ഷാപ്പുകളില്‍ വില്‍പ്പന നടത്തുന്നതെന്ന് തൊഴിലാളികളും ട്രേഡ് യൂണിയനുകളും ഉറപ്പു വരുത്തണം.
ജോലിയിലിരുന്ന് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രതിമാസ ആശ്വാസ പദ്ധതി, വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, മക്കള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് വര്‍ധനവ് തുടങ്ങിയ ബോര്‍ഡിന്റെ പരിഗണനയിലുള്ള എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യ വിതരണം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിച്ചു. തൊഴിലാളികള്‍ക്കും തൊഴിലാളികളുടെ രണ്ട് പെണ്‍മക്കള്‍ക്കുമുള്ള വിവാഹധനസഹായം 40000 രൂപ വീതവും, ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് ഉല്‍പ്പാദിപ്പിച്ച തെങ്ങ്-പന ചെത്ത്‌തൊഴിലാളികള്‍ക്ക് 50000 രൂപ വീതവും വിതരണം ചെയ്തു.
ഐശ്വര്യ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.എം.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍ എ.അലക്‌സാണ്ടര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സജീന ഹാരിസ്, ബോര്‍ഡ് ഡയറക്ടര്‍മാരായ എം.സുരേന്ദ്രന്‍, ടി.കൃഷ്ണന്‍, ബേബി കുമാരന്‍, തൊഴിലാളി യൂണിയന്‍ നേതാക്കളായ അഡ്വ.വി.മോഹന്‍ദാസ്, എന്‍.ഹരിദാസ്, ബി.രാജശേഖരന്‍, എം.തങ്കച്ചന്‍, ഡി.പി മധു, പി.ശ്രീവല്ലഭന്‍, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ സി.എസ്.സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."