HOME
DETAILS

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കും: മുഖ്യമന്ത്രി

  
backup
August 29 2017 | 04:08 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c


കൊച്ചി: ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളങ്കുന്നപ്പുഴ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായി പഠനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കുറവുകള്‍ മനസിലാക്കി മുന്നോട്ടു പോകാനും അധ്യാപന സമ്പ്രദായത്തിലും പഠനപദ്ധതിയിലും ആവശ്യമായ മാറ്റം നടപ്പിലാക്കാനും തയാറാവണം. എന്തെങ്കിലും ജോലി നേടാനായുള്ള പഠനം എന്നതാണ് പൊതുവായുള്ള മനോഭാവം. എന്നാല്‍ പഠിക്കുന്ന വിഷയത്തിന്റെ ഗുണം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്.
കലാലയം കേവല വിജ്ഞാനസമ്പാദനത്തിനുള്ള വേദികള്‍ മാത്രമായി തീരുകയാണിപ്പോള്‍. സജീവ ചര്‍ച്ചയും അഭിപ്രായപ്രകടനങ്ങളും സംവാദവും കാംപസില്‍ ഉണ്ടാവേണ്ടതാണ്. കാംപസുകള്‍ മതാതീതവും വര്‍ഗീയവിരുദ്ധവുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു മതനിരപേക്ഷ മൂല്യങ്ങള്‍ കലാലയത്തില്‍ നിന്ന് ലഭിക്കണം. എങ്കില്‍ മാത്രമേ പഠനത്തോടൊപ്പം സഹജീവിസ്‌നേഹവും ഉണര്‍ത്താനാവൂ. യുക്തിചിന്തയും ശാസ്ത്രചിന്തയും പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളായിരിക്കണം കാംപസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന ഒന്നും കാംപസുകളില്‍ ഉണ്ടാകരുത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള പൊതുനിക്ഷേപം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. വൈപ്പിന്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാതൃകാപരമായ കലാലയമായ മാറ്റുന്നതിനായി പശ്ചാത്തലസൗകര്യം സംബന്ധിച്ച മാസ്റ്റര്‍ പ്ലാനും അക്കാദമിക് മാസ്റ്റര്‍പ്ലാനും ക്ലാസ്മുറികളില്‍ ആധുനിക സൗകര്യമൊരുക്കുന്നതിനായിട്ടുള്ള പ്ലാനും തയാറാക്കും. കോളേജിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  a month ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  a month ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago