കായല്‍ മലിനീകരണത്തിനെതിരേ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമന്‍
അരൂര്‍: കേരളത്തിലെ കായലും കടലും മലിനപ്പെടാതിരിക്കാന്‍ ക്രിയാത്മക പരിപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈയ്‌സ് വകുപ്പു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. അരൂര്‍ ശ്രീകുമാരവിലാസം മത്സ്യ വിപണന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോണസ് വിതരണം ഉദ്ഘാടനം ചെയ്ത് സാസാരിക്കുകയായിരുന്നു അദ്ദേഹം.
കായല്‍ മലിനപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ന് മത്സ്യ തൊഴിലാളികള്‍ പട്ടിണിയിലാണ്. മത്സ്യ വിപണനം മത്സ്യ ഫെഡിന്റെ നേതൃത്വത്തില്‍ നടത്തണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഭക്ഷ്യ സുരക്ഷ നടപ്പിലിക്കിയ സംസ്ഥാനമെന്നതിനാല്‍ റേഷന്‍ വിതരണത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറിച്ചു.
അരി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പുറത്തുനിന്നുള്ള ആവശ്യക്കാര്‍ കുടുതലായി എത്തി അധിക വില നല്‍കി അരി കൊണ്ടുപോയതുമൂലമാണ് നമുക്ക് കുറച്ചു ദിവസം ക്ഷാമം നേരിട്ടത.് അതിനുവേണ്ട നടപടി സ്വീകരിച്ചു കഴിഞ്ഞു. വിലകയറ്റമില്ലാത്ത ഓണമായിരിക്കും വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകുമാരവിലാസം ക്ഷേത്രം പ്രസിഡന്റ് കെ.വിനായകന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.രഘുവരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘവുമായി കൂടുതല്‍ കച്ചവടം നടത്തിയ ഗുണഭോക്താവിനെ അഡ്വ. എ.എം.ആരിഫ് എം.എല്‍.എ. പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡ് അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ വിതരണം ചെയ്തു. വി.അശോകന്‍, കെ.വി. പൊന്നപ്പന്‍, എ.ആര്‍.ശിവജി, മോളി ജസ്റ്റിന്‍, സി.കെ.ഗിരിജന്‍, വി.എസ്.കാര്‍ത്തികേയന്‍, എസ്.പങ്കജാക്ഷന്‍, കെ.കെ രവീന്ദ്രനാഥ്, എ.കെ. തിലകന്‍, ടി.കെ. ലക്ഷ്മണന്‍, കെ.എസ്. ദിനേശന്‍, കെ.എന്‍.സജീവന്‍, കെ.കെ. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."