മുട്ടം സാന്ത്വനത്തിന്റെ ഹൃദയസംഗമം സെപ്റ്റംബര്‍ ഒന്നിന്
മുട്ടം: മുട്ടം വസഥം പകല്‍വീട്ടില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓണക്കോടി വിതരണം, ഓണസന്ദേശം, സംഗീത വിരുന്ന് ചികിത്സാ സഹായവിതരണം, പകല്‍വീട് അംഗങ്ങളും വിവിധ രോഗാതുരരുടെയും സാന്ത്വനം പെന്‍ഷന്‍ അംഗങ്ങളുടെയും സംഗമം, ഓണസദ്യ എന്നിവയുമായാണ് ഇക്കുറിയും 'ഹൃദയസംഗമം' എന്ന പേരില്‍ മുട്ടം വസഥം പകല്‍വീട്ടില്‍ ഓണാഘോഷം നടത്തുന്നത്.
നീണ്ട ഇരുപത് വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളോടെയാണ് സാന്ത്വനം സമതയുടെ സന്ദേശവുമായി ഓണം ആഘോഷിക്കാന്‍ വന്ദ്യവയോധികരായ മാതാപിതാക്കളോടൊപ്പം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9.30 ന് വസഥം പകല്‍വീട്ടില്‍ ഒത്തുചേരുന്നത്. താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാനും ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായ ഡോണി തോമസ് വര്‍ഗീസ് ഓണസന്ദേശം നല്‍കും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് പെന്‍ഷനും സഹായവിതരണവും സാമൂഹ്യ പ്രവര്‍ത്തക പി.കെ.മേദിനി സൗജന്യ മരുന്ന് വിതരണവും നടത്തും. പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പകല്‍വീട് അംഗങ്ങള്‍ക്ക് ഓണക്കോടി സമര്‍പ്പണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സോമലതയും ആശംസകള്‍ അര്‍പ്പിക്കും.
ചലച്ചിത്ര പിന്നണിഗായിക ലാലി ആര്‍ പിളള, കുമാരി ശാലിനി, സുരേഷ്‌കുമാര്‍ ഹരിപ്പാട് എന്നിവരുടെ മധുരഗീതങ്ങളും കരുവാറ്റ ജയപ്രകാശ് ആന്റ് പാര്‍ട്ടിയുടെ അല്‍പ്പം വിനോദം എന്ന പരിപാടിയും മുട്ടം ശ്രീനിവാസന്‍ ആന്റ് പാര്‍ട്ടിയുടെ ഫ്യൂഷന്‍ കച്ചേരിയും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ പ്രൊഫ.അജിത്ത് അദ്ധ്യക്ഷനാകും.
ആയാപറമ്പ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ അമ്മമാരുടെ സമര്‍പ്പണഗാനാലാപനവും അമ്മമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഓണസദ്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ഹരിപ്പാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാ സുശീലന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി.ബാബു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, പഞ്ചായത്ത് പ്രസിഡന്റ്മാരായ രാധാ രമചന്ദ്രന്‍, എസ്.രാജേന്ദ്രക്കുറുപ്പ്, എസ്.സുരേഷ്‌കുമാര്‍, കായംകുളം നഗരസഭാ കൗണ്‍സിലര്‍ വിജയകുമാര്‍ പാലമുറ്റത്ത്, നിഷാ ജയന്‍, ചുനക്കര ജനാര്‍ദ്ധനന്‍ നായര്‍, റവ. ഫാദര്‍ അലക്‌സാണ്ടര്‍ വട്ടക്കാട്ട്, സി.എന്‍.എന്‍.നമ്പി, അഖില്‍, കലാമണ്ഡലം കൃഷ്ണപ്രസാദ്, ബാലമുരളി, ഡോ.അബ്ദുള്‍ സലാം ഡോ.ശ്രീനിവാസ ഗോപാല്‍, ശ്രീദേവി രാജന്‍, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സാന്ത്വനം സെക്രട്ടറി കെ.സോമനാഥന്‍ നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."