HOME
DETAILS
MAL
ഡി.എഫ്.ഒ നിര്‍മിച്ച ചെക്ക് പോസ്റ്റ് നാട്ടുകാര്‍ പൊളിച്ചു
backup
August 30 2017 | 06:08 AM
അടിമാലി: 1914ല്‍ വെള്ളക്കാര്‍ നിര്‍മിച്ച പഴയ ആലുവ - മൂന്നാര്‍ റോഡില്‍ മാങ്കുളം വില്ലേജില്‍ പെരുമ്പന്കുത്തിനെയും ആയിരത്തോളം ആദിവാസി മുതുവാ വിഭാഗങ്ങള്‍ താമസിക്കുന്ന കുറത്തി കുടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട മലയോര ഹൈവേയ്ക്ക് നോട്ടിഫൈ ചെയ്തിരിക്കുന്ന റോഡിലെ ചെക്ക്പോസ്റ്റ് നൂറ്റമ്പതോളം വരുന്ന നാട്ടുകാര്‍ പൊളിച്ചു നീക്കി.
മാങ്കുളത്തെ ജനങ്ങളും, കുറത്തി കുടി നിവാസികളും കഴിഞ്ഞ അമ്പത് വര്‍ഷത്തിലധികമായി സഞ്ചരിച്ചിരുന്ന റോഡാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ചെക്ക് പോസ്റ്റ് സ്ഥപിച്ച് ഗതാഗതം തടഞ്ഞത്.
ഇതിനെതിരേ ജനങ്ങള്‍ കുറച്ചു കാലമായി പ്രതിഷേധത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."