ഇത്തവണ പൊള്ളുന്ന വിലയുമായി ശര്‍ക്കര ഉപ്പേരി
കൂറ്റനാട്: ആഘോഷദിവസങ്ങള്‍ അടുക്കുമ്പോള്‍ വിപണിയിലെ സാധനങ്ങളുടെ വിലയില്‍ നേരിയ തോതില്‍ മാറ്റമുണ്ടാകുമെങ്കിലും ഇത്തവണ ജി.എസ്.ടിയുടെ പേര് പറഞ്ഞ്് ഉപഭോക്താക്കളെ വട്ടം കറക്കുകയാണ് വ്യാപാരികള്‍.
സാധാരണ വിലയേക്കാള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നത് ആദ്യമായിട്ടാണന്ന സംസാരവും വ്യാപകമായിട്ടുണ്ട്.
ശര്‍ക്കര ഉപ്പേരി വറവിന് കഴിഞ്ഞ വര്‍ഷം 260 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഇത്തവണ അത് 360 രൂപയിലെത്തിനില്‍ക്കുന്നത്. ആദ്യമായാണ് നേത്രക്കായയുടെ യും വെളിച്ചണ്ണയുടെയും ശര്‍ക്കരയുടെയും വില കുത്തനെ കൂടിയതു കൊണ്ടാണ് ഇത്തരത്തിലുള്ള വില വര്‍ധന ഉണ്ടാകുന്നതെന്ന പതിനെട്ട് വര്‍ഷത്തോളമായി കൂറ്റനാട് ടൗണില്‍ കച്ചവടം നടത്തുന്ന മതുപ്പുള്ളി സ്വദേശി ഹമീദ് വ്യക്തമാക്കുന്നു.
ഉപഭോക്താക്കള്‍ ഓണ വിഭവങ്ങള്‍ക്കായി ചോദിച്ച് വരുന്ന ചക്കവറവ്, ശര്‍ക്കരഉപ്പേരി പോലോത്ത സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി നല്‍കുമ്പോള്‍ പേരിന് മാത്രം കുറച്ച് വാങ്ങി പോകുന്ന അവസ്ഥയും വിലകുത്തനെ ഉയര്‍ന്നതോടെ വന്നെന്ന് ടൗണിലെ വ്യാപാരികള്‍ പറയുന്നു.
അതെസമയം നേന്ത്രക്കായകള്‍ തോട്ടങ്ങളില്‍ നിന്ന് കുറഞ്ഞവിലയില്‍ വാങ്ങി ഇടനിലക്കാരന് അമിതവില ഈടാക്കി നല്‍കുന്നതും കൂലി വര്‍ധനവും ഇത്തരം സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിനും കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."