HOME
DETAILS

സാംസ്‌കാരിക മറവിരോഗത്തിനെതിരേ പ്രതിരോധം അനിവാര്യം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

  
backup
August 30 2017 | 07:08 AM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

പാലക്കാട്: സമൂഹത്തിന് ബാധിച്ച സാംസ്‌കാരിക മറവിരോഗത്തിനെതിരേ പ്രതിരോധം അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍-ഭാരത് ഭവന്‍-ഫോക്ലോര്‍ അക്കാദമി, തരൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കണ്ണമ്പ്രയില്‍ നടത്തുന്ന 'മാവേലി മലയാളം' ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള അറിവിന്റെ സംഭരണിയാണ് സംസ്‌കാരം. സംസ്‌കാരമെന്നത് സവര്‍ണ കലാരൂപങ്ങളുടെ വെട്ടിയൊട്ടിച്ച കൊളാഷ് ആവരുത്. ജീവിതത്തിലെ അറിവാണ് സംസ്‌കാരം. മലയാളിയുടെ സോഷ്യലിസ്റ്റ് ബോധത്തിന്റെ അടിസ്ഥാന പ്രമാണമാണ് ഓണമെന്നും നിയമസഭാ സ്പീക്കര്‍ പറഞ്ഞു.
കര്‍ഷക സമൃദ്ധിയേയും ചൂഷണ രഹിതമായ സമ്പദ് വ്യവസ്ഥയേയും സദ്ഭരണത്തേയും ഓര്‍മപ്പെടുത്തന്നതാണ് ഓണമെന്ന് പരിപാടിയില്‍ അധ്യക്ഷനായ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അതിരുകളില്ലാത്ത പുരോഗമന ദേശീയ സംസ്‌കാരത്തെയാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളെ നാടിന് പരിചയെപ്പെടുത്തുന്ന വിവിധ പരിപാടികളാണ് സാംസ്‌കാരിക വകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്നത്. നാടിന്റെ പരമ്പരാഗത കലാ-സാംസ്‌കാരിക പൈതൃകത്തെ ഗ്രാമീണ കൂട്ടായ്മയിലൂടെ ജനകീയമാക്കാനുള്ള സാംസ്‌കാരിക വകുപ്പിന്റെ ഇടപെടലാണ് 'മാവേലി മലയാളം' സാംസ്‌കാരികോത്സവമെന്നും മന്ത്രി പറഞ്ഞു.
രാവിലെ നടന്ന പൂക്കള മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഉച്ചയ്ക്ക് ഓണവുമായി ബന്ധപ്പെട്ട കവിതാലാപന മത്സരവും നടന്നു. വൈകിട്ട് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 51 താള കലാകാരന്‍മാര്‍ അണിനിരന്ന പഞ്ചാരിമേളത്തോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമായത്. രാത്രി നാട്ടുതനിമ- കൈകൊട്ടിക്കളിയും കുമ്മാട്ടിക്കളിയും അരങ്ങേറി. തുടര്‍ന്ന് പിന്നണി ഗായകന്‍ പി. ജയചന്ദ്രന്റേയും സംഗീത സംവിധായകന്‍ ബിജിബാലിന്റേയും നേതൃത്വത്തില്‍ അരങ്ങേറിയ സ്മൃതിഗീതംശ്രദ്ധേയമായി.
ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, മുന്‍ എം.എല്‍.എ. സി.കെ. രാജേന്ദ്രന്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. ചാമുണ്ണി, കണ്‍വീനര്‍ പ്രമോദ് പയ്യന്നൂര്‍, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago