ഓണത്തിന് ഒരു ദേശത്തിനുള്ള പച്ചക്കറി ഒരുക്കി വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
എരുമപ്പെട്ടി:ഓണത്തിന് ഒരു മുറമല്ല ഒരു ദേശത്തിനു മുഴുവനുമുള്ള പച്ചക്കറിയാണ് വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാറും കുടുംബവും തയ്യാറാക്കിയിട്ടുള്ളത്.വിവിധ കൃഷികളില്‍ സ്വന്തം രീതി അവലംബിക്കുന്ന ദിലീപ്കുമാര്‍ -ഷേര്‍ളി ദമ്പതികള്‍ ഇരുപത് വര്‍ഷത്തിലേറെയായി വേലൂരിലെ കൃഷി രംഗത്ത് സജീവമാണ്.ഓണത്തിനാവശ്യമായ എല്ലാ പച്ചക്കറികളും സ്വന്തം തൊടിയില്‍ തന്നെ കൃഷി ചെയ്‌തെടുക്കുന്നതിലാണ് വേലൂര്‍ തണ്ടിലം പ്രഭാത് നഗറിലെ താമസക്കാരായ ഷെര്‍ളി ദിലീപ്കുമാറിന്റെ കുടുംബം വിജയം കൈവരിച്ചിരിക്കുന്നത്.
ഓണത്തിന് ഏറ്റവും പ്രാധാന്യമേറിയ ആയരത്തിലധികം നേന്ത്രവാഴക്കുലകളും വാഴക്ക് ഇടവിളയായി രണ്ടായിരത്തിലധികം ചേനയും ഇതിനു പുറമെ വെണ്ട, വഴുതന, പയര്‍, കൂര്‍ക്ക, ചീനമുളക് എന്നിവ തുടങ്ങി ഓണവിഭവങ്ങള്‍ക്കുള്ള ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്. ഇഞ്ചി ,മഞ്ഞള്‍ കൃഷിയും ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചുക്കും, മഞ്ഞള്‍ പൊടിയും പാക്കറ്റിലാക്കിയുള്ള വില്പനയും ഇപ്പോള്‍ നടക്കുന്നുണ്ട്. ഗുരുവായൂര്‍ നാട്ടുപ്പച്ച, വേലൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നും നിരവധി ഓര്‍ഡറുകളാണ് വരുന്നത്. ജൈവവളം ഉപയോഗിച്ചുള്ള കൃഷി രീതിയായതുകൊണ്ടുതന്നെ ആവശ്യക്കാരും കൂടുതലാണ്.
വിവിധ കൃഷികളില്‍ വയനാടന്‍ രീതിയാണ് ഇവര്‍ അവലംബിക്കുന്നത് മകന്‍ അശ്വിന്‍ മട്ടുപ്പാവുകൃഷിയും നടത്തി വരുന്നുണ്ട്. എല്ലാവര്‍ഷവും ലോണെടുത്ത് ആരംഭിക്കുന്ന കൃഷി ഒരിക്കലും ചതിച്ചിട്ടില്ലെന്നും ദീര്‍ഘവീക്ഷണത്തോടെ കൃഷി വിഭവങ്ങളൊരുക്കിയാല്‍ ഓണത്തിന് പച്ചക്കറിക്കായി ആരേയും ആശ്രയിക്കേണ്ടതില്ലെന്നും ഷേര്‍ളി ദിലീപ്കുമാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."