ഹാര്‍വി ചുഴലിക്കാറ്റ്: ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു
ഹ്യൂസ്റ്റന്‍: ഹാര്‍വേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഹ്യൂസ്റ്റനിലുണ്ടായ പ്രളയത്തില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. ജയ്പൂര്‍ സ്വദേശിയുമായ നിഖില്‍ ബാട്ടിയ ആണ് മരിച്ചത്. ടെക്‌സസ് എ.എം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പി.ജി വിദ്യാര്‍ഥിയാണ് നിഖില്‍. സുഹൃത്ത് ഡല്‍ഹി സ്വദേശിയായ ശാലിനി സിംഗ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
തടാകത്തില്‍ ഇരുവരും നീന്തിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഇരുവരും ആഴത്തില്‍ പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലിസ് ആണ് ഇവരെ കരക്കെത്തിച്ചത്.
അതേസമയം വെള്ളപ്പൊക്കത്തില്‍ കുടങ്ങിയ ഹ്യൂസ്റ്റന്‍ സര്‍വകലാശാലയിലെ 200 വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏകദേശം 100,000 ഇന്ത്യന്‍ വംശജര്‍ ഹൂസ്റ്റണ്‍ ഭാഗത്ത് പ്രളയത്തില്‍ പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."