നാഗസാക്കി അതിജീവിച്ച പോസ്റ്റ്മാന്‍ അന്തരിച്ചു
ടോക്കിയോ: നാഗസാക്കി അണുബോംബിനെ അതിജീവിച്ച പോസ്റ്റ്മാന്‍ സുമിതേരു താനിഗുച്ചി അന്തരിച്ചു. 1945ല്‍ യു.എസ് നടത്തിയ അണുബോംബ് ആക്രമണ സമയത്ത് പോസ്റ്റ്മാനായിരുന്നു ഇദ്ദേഹം. 88 വയസായിരുന്നു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ജപ്പാന്‍ സിറ്റിയിലെ ദക്ഷിണ പസഫിക് ആശുപത്രിയില്‍ ഇന്നലെയായിരുന്നു താനിഗൂച്ചിയുടെ അന്ത്യമെന്ന് അണുബോംബിനെ അതിജീവിച്ചവരുടെ സംഘടനയായ നിഹോന്‍ ഹിദാങ്കോ അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചപ്പോള്‍ താനിഗൂച്ചിക്ക് 16 വയസായിരുന്നു. ബോംബാക്രമണത്തില്‍ ശരീരത്തിനു പുറത്തും ഇടത് കൈയ്ക്കും ഗുരുതരമായി പരുക്കേറ്റതിനാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഇദ്ദേഹത്തിന് നീണ്ട ചികിത്സ വേണ്ടിവന്നു.
ബോംബ് വര്‍ഷിക്കുമ്പോള്‍ 1.8 കി.മി അകലെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നു താനിഗൂച്ചി. എല്ലാം പെട്ടന്നായിരുന്നു. മഴവില്ല് നിറമുള്ള പ്രകാശം തന്റെ പിന്നിലുണ്ടായി. ശക്തമായ ഇടി ശരീരത്തിലുണ്ടായതിനാല്‍ താഴെ വീണുവെന്ന് അദ്ദേഹം അണുബോംബാക്രമണ സ്മരണകള്‍ 2015 ല്‍ പങ്കുവയ്ക്കുന്നതിനിടെ പറഞ്ഞിരുന്നു. ആണവ നിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പ്രമുഖ സന്നദ്ധ പ്രവര്‍ത്തകനുകൂടിയാണ് താനിഗൂച്ചി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."