പുതിയ കാലത്ത് സരസ് പോലുള്ള മേളകള്‍ക്ക് വലിയ പ്രാധാന്യം: ഇ.ടി
എടപ്പാള്‍: ആളുകള്‍ക്ക് ഒന്നിക്കുവാനും കൂടിച്ചേരുവാനുമുള്ള അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് സരസ് പോലുള്ള മേളകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മേളയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരസ് മേളയോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടിയായ 'ഭൈരവി' നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.വി. അന്‍വര്‍ എ.എല്‍.എ അധ്യക്ഷനായി. പ്രൊഫ. എം.എം നാരായണന്‍ വിശിഷ്ടാതിഥിയായി. മന്ത്രി കെ.ടി ജലീല്‍, സി.പി മുഹമ്മദ് കുഞ്ഞി, കവിത സംസാരിച്ചു. തുടര്‍ന്ന് ബംഗാളിഗായിക രാഖി ചാറ്റര്‍ജിയുടെ 'ഖയാല്‍'ഗസല്‍ നടന്നു. ഏഴാം ദിവസമായ ഇന്ന് മേളയില്‍ ക്ഷീരവികസന വകുപ്പിന്റെ പാല്‍ ഉപഭോകൃത മുഖാമുഖവും 11 മണി മുതല്‍ ഒരുമണി വരെ ക്ഷീരവികസന വകുപ്പിന്റെ എക്‌സിബിഷനും നടക്കും.
തുടര്‍ന്ന് പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് മേളയില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സദസ് പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഴവില്‍ മനോരമ ടീം കാലി കട്ടന്‍സിന്റെ കോമഡി ഷോയും നടക്കും. ആറു ദിവസമായി തുടരുന്ന മേള മൂന്നിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."