HOME
DETAILS

സ്വച്ഛ് ഭാരതും നോട്ട് അസാധുവാക്കലും പാഠപുസ്തകത്തില്‍ ഉള്‍പെടുത്താനൊരുങ്ങി കേന്ദ്രം

  
backup
August 31 2017 | 07:08 AM

swachh-bharat-beti-bachao-noteban-to-be-in-ncert-books

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളെന്ന് ആഘോഷിക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയവ പാഠപുസ്തകത്തിലുള്‍പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്‌നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്(എന്‍സിഇആര്‍ടി).

എട്ടാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ കുറിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കിയതിനെ തുടര്‍ന്ന് പ്രൈമറി ക്ലാസുകളിലെ കണക്ക് പുസ്തകത്തില്‍ മാറ്റം വരുത്തിയിരുന്നു.
 
നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പത്താം ക്ലാസിലെ ഇക്കണോമിക്‌സ് പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. സാമ്പത്തിക മേഖലയിലെ മാറ്റങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണത്രെ ഇത്.
 
എട്ടാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച പാഠം ഉള്‍പ്പെടുത്താനും, ഇതേ ക്ലാസിലെ വിവിധ വിഷയങ്ങളിലായി സ്വച്ഛ് ഭാരത്, ബേഠി ബെച്ചാവോ, തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago