യു.പി.എസ്.സി 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിലായി 41 ഒഴിവുകളിലേക്ക് യു.പി.എസ്.സി (യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍) അപേക്ഷ ക്ഷണിച്ചു. ംംം.ൗുരെീിഹശില.ിശര.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 25 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.
തസ്തികകളും
വിശദവിവരങ്ങളും:
ഇക്കണോമിക്‌സ് ഓഫിസര്‍:
ഒരു ഒഴിവാണുള്ളത്. ഇതു പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തതാണ്. ഇക്കണോമിക്‌സ് അപ്ലൈഡ് ഇക്കണോമിക്‌സ് ബിസിനസ് ഇക്കണോമിക്‌സ് ഇക്കണോമെട്രിക്‌സ് മാത്തമാറ്റിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് കൊമേഴ്‌സ് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൃഷി-കായികക്ഷേമ മന്ത്രാലയത്തിനു കീഴിലെ കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസസിലാണ് നിയമനം.
സൂപ്രണ്ടിങ് എപ്പിഗ്രാഫിസ്റ്റ്:
ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവിലേക്കാണ് നിയമനം. തമിഴ് മലയാളം കന്നഡ തെലുങ്ക് എന്നിവയിലെ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവുമാണ് യോഗ്യത.
ബിരുദതലത്തില്‍ പൗരാണിക ഇന്ത്യന്‍ ചരിത്രം ഒരു വിഷയമായി പഠിച്ചിരിക്കണം. സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലാണ് നിയമനം.
ജൂനിയര്‍ ഇന്റര്‍പ്രട്ടര്‍
(ജാപ്പനീസ്):
ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. ഇതു ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളതാണ്. ജാപ്പനീസില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ജാപ്പനീസില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വിദേശകാര്യ മന്ത്രാലയത്തിലാണ് നിയമനം.
ജൂനിയര്‍ ഇന്റര്‍പ്രട്ടര്‍
(ചൈനീസ്):
പട്ടികജാതി വിഭാഗത്തിനുള്ള ഒരു ഒഴിവിലേക്കാണ് നിയമനം. ചൈനീസില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ചൈനീസില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വിദേശകാര്യ മന്ത്രാലയത്തിലാണ് നിയമനം.
സ്‌പെഷലിസ്റ്റ് ഗ്രേഡ് 3:
എസ്.സി അഞ്ച്, എസ്.ടി അഞ്ച്, ഒ.ബി.സി 12, ജനറല്‍ അഞ്ച് എന്നിങ്ങനെ 27 ഒഴിവുകളാണുള്ളത്. എം.ബി.ബി.എസും മെഡിക്കല്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലാണ് നിയമനം.
ഇക്കണോമിക്‌സ് ഓഫിസര്‍:
എസ്.സി രണ്ട്, എസ്.ടി ഒന്ന്, ഒ.ബി.സി രണ്ട്, ജനറല്‍ അഞ്ച് എന്നിങ്ങനെ പത്ത് ഒഴിവുകളാണുള്ളത്. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."