മത്സ്യഫെഡിന്റെ മത്സ്യ ഓണക്കിറ്റ് വിപണിയില്‍
തിരുവനന്തപുരം: മത്സ്യഫെഡിന്റെ പച്ചമത്സ്യ ഓണക്കിറ്റുകള്‍ വിപണിയിലെത്തി. ഇതിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ ഇത് മത്സ്യഫെഡിന്റെ ഫിഷ് സ്റ്റാളുകളില്‍ ലഭ്യമാകും.
1000, 750, 500 രൂപ നിരക്കുകളിലാണ് കിറ്റുകള്‍. നെയ്മീന്‍, കോര, ചെമ്മീന്‍, കൊഴുവ എന്നിവയുണ്ടാകും. സ്റ്റാളുകളില്‍ ഫോണ്‍ വഴി അഡ്വാന്‍സ് ബുക്കിങിനുള്ള സംവിധാനമുണ്ടാകും. തിരുവനന്തപുരം ജില്ലയിലെ വികാസ് ഭവന്‍, പാളയത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിനു സമീപം, കൊല്ലം ജില്ലയിലെ പൊടിയാടി, കോന്നി, പത്തനാപുരം, കോഴഞ്ചേരി, ശക്തികുളങ്ങര, കോട്ടയം ജില്ലയിലെ അയര്‍കുന്നം, ഈരാറ്റുപേട്ട, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറുവിലങ്ങാട്, പുതുപ്പള്ളി, പാല, പാമ്പാടി, തിരുവാതുക്കല്‍, നെടുങ്കുന്നം, വാകത്താനം, എറണാകുളം ജില്ലയിലെ ചെട്ടിച്ചിറ, ഹൈക്കോടതിക്കു സമീപം, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്പാക്കുട, പനമ്പള്ളി നഗര്‍, പിറവം, തേവര, തൃശൂര്‍ ജില്ലയിലെ അമല നഗര്‍, കോഴിക്കോട് ജില്ലയിലെ അരയിടത്തുപാലം, തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ മത്സ്യഫെഡ് സ്റ്റാളുകളില്‍ കിറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."