കല്യാശ്ശേരിയില്‍ വിപുലമായ പരിപാടികള്‍
കണ്ണൂര്‍: കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 9, 10, 11 തിയതികളില്‍ കല്യാശ്ശേരിയില്‍ വിവിധ പരിപാടികള്‍ നടക്കും. ഒന്‍പതിന് രാവിലെ 10ന് നിയമസഭാ മ്യൂസിയം വിഭാഗം ഒരുക്കുന്ന നിയമസഭാ ചിത്രപ്രദര്‍ശനം കല്യാശ്ശേരി കെ.പി.ആര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കേരളം സാമൂഹ്യ വികസനത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ ഡോ. പി.ജെ വിന്‍സെന്റ് പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. ആറിന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ എഴുതി സംവിധാനം ചെയ്ത മത്തായിയുടെ മരണം നാടകം. 10ന് വൈകുന്നേരം 3ന് ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇ.കെ നായനാര്‍ സ്മൃതി സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനാകും.
11ന് രാവിലെ 10ന് റബ്‌കോ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ സെമിനാര്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് കല്ല്യാശ്ശേരി സ്‌കൂളില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മാതൃകാ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."