മന്ത്രിസഭാ പുനഃസംഘടന: മോദിയുടെ വീഴ്ച മറികടക്കാനെന്ന് മായാവതി
ലഖ്നൗ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സര്‍ക്കാരിന്റെ വീഴ്ച മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് ബി.എസ്.പി നേതാവ് മായാവതി.
രാജ്യം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇത് പരിഹരിക്കുന്ന കാര്യത്തില്‍ വ്യക്തത മോദിക്കും സര്ക്കാരിനുമില്ലെന്നും അവര്‍ വ്യക്തമാക്കി. പുനഃസംഘടനയില്‍ ഒന്‍പത് പുതുമുഖങ്ങള്‍ക്കാണ് മന്ത്രിസഭയിലേക്ക് പ്രവേശനം നല്‍കിയത്.
എന്നാല്‍ ഇവരില്‍ നാലുപേര്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ബി.ജെ.പിയിലെ പല നേതാക്കളേയും വിശ്വാസമില്ലാത്തതുകൊണ്ടാണ് വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രിമാരാക്കിയതെന്നും അവര്‍ ആരോപിച്ചു.
ദാരിദ്ര്യം, തൊഴിലില്ലായ്മ, ഗംഗാ ശുചീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നത്. ഇതെല്ലാം അവഗണിച്ച് മന്ത്രിസഭാ പുനഃസംഘടനിയിലുടെ പുതിയൊരു നാടകമാണ് മോദിയുടെ നേതൃത്വത്തില്‍ നടന്നത്.
ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായിട്ടുണ്ട്. ആര്.എസ്.എസിന്റെ അജണ്ടയാണ് മന്ത്രിസഭാ പുനഃസംഘടനക്ക് പിന്നിലുണ്ടായതെന്നും മായാവതി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."