തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫിസ് തുടങ്ങുന്നു
തൃപ്രയാര്‍: മിനി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫിസ് തുടങ്ങുന്നു. ഗീതാഗോപി എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഓഫിസ് സ്ഥാപിക്കുന്നത്. നാട്ടിക നിയോജക മണ്ഡലത്തിന്റെ മധ്യഭാഗമായ തൃപ്രയാറിലെ മിനി സിവില്‍ സ്റ്റേഷന്‍ അനുയോജ്യമായി കണ്ടതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഓഫിസ് തുടങ്ങുന്നത്.
ഗീതാഗോപി എം.എല്‍.എ മിനി സിവില്‍ സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ആലോചനാ യോഗം ഇന്നലെ വിളിച്ച് കൂട്ടിയിരുന്നു. നിലവിലുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ വടക്കേ മൂലയില്‍ 750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓഫിസ്. കാബിന്‍ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ വിശദീകരിച്ചു. ഓഫിസില്‍ കണ്‍ട്രോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ക്ലാര്‍ക്ക്, പ്യൂണ്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥര്‍ വേണം. പ്യൂണ്‍ നിയമനം വൈകാനിടയുള്ളതിനാല്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥരുമായി ഓഫിസ് പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചന. ഒരു മാസത്തിനുള്ളില്‍ ഓഫിസ് ശരിയാക്കിയാല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ സുഭാഷിണി, ബ്ലോക്ക് പഞ്ചായത്തംഗം രജനി ബാബു, ഗ്രാമപഞ്ചായത്തംഗം ടി.സി ഉണ്ണികൃഷ്ണന്‍, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."