തിയറ്റര്‍ നികുതി വെട്ടിപ്പ്; നഗരസഭാ ബോര്‍ഡ് യോഗം ബഹളത്തില്‍ കലാശിച്ചു
നിലമ്പൂര്‍: മലപ്പുറം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം നിലമ്പൂര്‍ നഗരസഭയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് തിയറ്ററുകളില്‍ ടിക്കറ്റ് വില്പനയുടെ മറവില്‍ ലക്ഷങ്ങള്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ബഹളത്തില്‍ കലാശിച്ചു.
സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും ചന്തക്കുന്ന് ഡിവിഷന് അംഗം പി.എം.ബഷീറാണ് തിയറ്ററില്‍ നടക്കുന്ന വെട്ടിപ്പു സംബന്ധിച്ച് ചര്‍ച്ചക്കിട്ടത്. ഏത് അഴിമതിയും തെളിയിക്കാന്‍ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് വെല്ലുവിളിച്ചു. സിനിമാ തിയ്യറ്ററുകളില്‍ രസീത് നല്‍കാതെ പണപിരിവു നടത്തുന്നതായും കൗണ്‍സിലില്‍ ചിലര്‍ ആരോപിച്ചു.
ഇതോടെ കൗണ്‍സില്‍ യോഗം കൂടുതല്‍ ബഹളത്തില്‍ കലാശിച്ചു. നികുതി കോമ്പൗണ്ട് ചെയ്യുന്ന രീതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തീരുമാനിച്ചാണ് യോഗം നിര്‍ത്തിയത്.
നഗരസഭയുടെ സ്ഥലം കയ്യേറിയവര്‍ക്കെതിരെ നടപടിയെടക്കുന്നതില് വീഴ്ച വന്നതായും കൗണ്‍സിലില്‍ ചര്‍ച്ചയായി.
അതേസമയം സിനിമ തിയറ്ററുകളുടെ നികുതിവെട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് വിഭാഗം കൂടുതല്‍ അന്വേഷണം നടത്തി നഗരസഭക്കെതിരെ കേസെടുക്കാനൊരുങ്ങിയതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."