HOME
DETAILS
MAL
പുകയില ഉത്പന്നങ്ങള്‍ പിടികൂടി
backup
August 11 2016 | 21:08 PM
പെരിന്തല്‍മണ്ണ: അനധികൃതമായി തമിഴ്നാട് ട്രാന്‍സ്പോര്‍ട് ബസില്‍ കടത്തികൊണ്ടുവന്ന പുകയില ഉല്പന്നങ്ങളും നികുതി വെട്ടിച്ചു കടത്തിയ സ്പെയര്‍പാര്‍ട്സ്, തുണി മുതലായവയും പെരിന്തല്‍മണ്ണ എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടി. ഇന്നലെ പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണു പിടികൂടിയത്. അഞ്ചു ലക്ഷം രൂപയുടെ ബീഡി, ഹാന്‍സ്, തുണി, സ്പെയര്‍പാര്‍ട്സ് എന്നിവ പിടികൂടിയിട്ടുണ്ട്.
പിടികൂടിയ സാധനങ്ങള്‍ സെയില്‍സ് ടാക്സ് അധികൃതരെ തുടര്‍നടപടികള്‍ക്കായി ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസവും വിദേശ നിര്‍മിത സിഗരറ്റ് അടക്കം 1500 രൂപയുടെ പുകയില ഉല്പന്നങ്ങള് എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. മൊയ്തു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജയകുമാര്‍, പ്രത്യൂഷ്, കെ.എം ശിവപ്രകാശ്, അനീഷ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."