HOME
DETAILS

സര്‍ക്കാരും മനുഷ്യവകാശ കമ്മിഷനും കണ്ണുചിമ്മുന്നു

  
backup
September 05 2017 | 19:09 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95

 

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂന്നര മാസം പ്രായമുള്ള കുട്ടി ചികിത്സാ പിഴവ് മൂലം മരണപ്പെട്ടതില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നടത്തുന്ന സെക്രട്ടേറിയറ്റിന് മുന്‍പിലെ സമരം 232 ദിവസം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം നടന്ന ഒരു മാധ്യമ ചര്‍ച്ചയിലാണ് ഈ സമരത്തെക്കുറിച്ചറിയില്ലെന്ന് ഒരു എം.എല്‍.എയുടെ പ്രതികരണമുണ്ടായത്. ത്വക്ക് രോഗത്തന് ചികിത്സ തേടിയെത്തിയ മൂന്നര മാസം പ്രായമുള്ള രുദ്രയെന്ന പെണ്‍കുട്ടിക്ക് വീര്യം കൂടിയ ഓയില്‍മെന്റ് നല്‍കി മരണത്തലേക്ക് തള്ളിവിട്ട സംഭവത്തിലാണ് ഊരുട്ടമ്പലം കോട്ടമുകള്‍ സ്വദേശികളായ സുരേഷ് ബാബു-രമ്യ ദമ്പതികള്‍ എട്ടു മാസമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നത്. കുട്ടിയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയാണെന്നാണ് ഉന്നത ഡോക്ടര്‍മാര്‍ തന്നെ വിലയിരുത്തുന്നത്.
കുട്ടിയെ ചികിത്സിച്ചത് കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു എന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എസ്.എ.ടി അധികൃതരുടെ ശ്രമമെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.
മരണശേഷം പോസ്റ്റ്‌മോര്‍ട്ടം വേണമെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ സമീപിച്ചതോടെ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കാതെ ബന്ധുക്കള്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ ഉന്നത ലാബുകളിലയച്ചുള്ള പരിശോധനയ്ക്കാണെന്ന് പറഞ്ഞ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് കീറിമുറിച്ച് ആന്തരികാവയവങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും യാതൊരു വിധ പരിശോധനാ ഫലവും ഇതുവരെ പുറത്തു വന്നിട്ടില്ല.
എസ്.എ.ടി അധികൃതരുടെയും അന്വേഷണം അവസാനിച്ചെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് വിഷയം ചര്‍ച്ചക്കെടുത്തെങ്കിലും ഇവരുടെ വാദം കേള്‍ക്കാന്‍ കൂട്ടാക്കിയില്ലായെന്നും ഇവര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണമായി പറയുന്നത് ന്യൂമോണിയയെന്നാണ്. ആശുപത്രി അധികൃതരുടെ വിശദീകരണത്തില്‍ കുട്ടിക്ക് പോഷകാഹാരക്കുറവായിരുന്നുവെന്നും, എന്നാല്‍ കുട്ടിക്ക് നല്‍കിയ ചികിത്സ വേറെ അസുഖത്തിനുള്ളതായിരുന്നെന്നും യഥാര്‍ഥത്തില്‍ കുഞ്ഞിനെ അവര്‍ പഠന വസ്തുവാക്കുകയായിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.
തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാരമിരുന്നായിരുന്നു ഇവരുടെ സമരം. ഇതിനോടകം വ്യത്യസ്ത സമരങ്ങള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു. മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചും ശവപ്പെട്ടിയില്‍ കിടന്നും പ്രതിഷേധിച്ച ഇവരെ മൂത്ത കുട്ടിയായ രണ്ടര വയസുകാരി ദുര്‍ഗയെ സമരത്തിന് കൊണ്ടുവന്നെന്നും പറഞ്ഞ് കേസെടുത്ത് സമരം തകര്‍ക്കാനും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായിരുന്നു.
എസ്.സി-എസ്.ടി കമ്മിഷന്‍ സിറ്റിങില്‍ ഇവരുടെ ഭാഗം കേള്‍ക്കാന്‍ ശ്രമിച്ചില്ലെന്നും മനുഷ്യാവകാശ കമ്മിഷനു മുന്‍പില്‍ പരാതിയെത്തിയിട്ട് ഒരു വര്‍ഷമായിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും മാതാപിതാക്കള്‍ വിശദീകരിക്കുന്നു.
യുവജന കമ്മിഷന്റെ കരുണയില്‍ ലഭിച്ച രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ആകെ സഹായം. ഇതിനിടയിലാണ് ഇങ്ങനെയൊരു സമരക്കാരെ ഇതുവരെ കണ്ടില്ലെന്ന വിചിത്ര വാദവുമായി ഒരു ജനപ്രതിനിധി തന്നെ വരുന്നത്.
ഇനിയെങ്കിലും സര്‍ക്കാര്‍ സമരം തിരിച്ചറിഞ്ഞ് രുദ്രയുടെ ഘാതകരെ ശിക്ഷിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  16 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  16 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  17 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  17 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  18 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  18 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  19 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago