ചിറക്കല്‍തോട് അപകടം പതിയിരിക്കുന്നു
കൊപ്പം: വിളയൂര്‍ ചുണ്ടമ്പറ്റ പാതയിലെ ചിറക്കല്‍തോട് പ്രദേശത്ത് അപകടം പതിയിരിക്കുന്നു. ഡ്രൈവര്‍മാരുടെ ചെറിയൊരു അശ്രദ്ധ വന്നാല്‍ പോലും വന്‍താഴ്ചയുള്ള കൈവരിയില്ലാത്ത തോട്ടിലേക്ക് വാഹനം വീഴാന്‍ സാധ്യതയുണ്ട്.
ഈ പ്രദേശത്തെ അപകടകരമായ വളവും അത്യാഹിതത്തിന് വേഗം കൂട്ടും. പലപ്പോഴും ഈ പ്രദേശത്ത്അപകടം പതിവാണ്. നിസ്സാര പരുക്കുകളോടെ ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ചിറക്കല്‍ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കമുള്ള യാത്രക്കാര്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
പെരുന്നാള്‍ പ്രമാണിച്ച് ഓട്ടോ ഡ്രൈവര്‍കൂടിയായ നിമ്മിനിക്കുളം സ്വദേശി മുസ്ഥഫ തന്റെ ബന്ധുക്കളുമായി വീട്ടിലേക്ക് വരവെയാണ് അപകടം സംഭവിച്ചത്.
വലിയ ഇറക്കം ഇറങ്ങിവരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് തോടിന്റെ ആഴമേറിയ ഭാഗത്തേക്ക് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. നാമമാത്രമായിരുന്ന കൈവരിയും തകര്‍ന്നുവീണു.
പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകരും ക്ലബ് ഭാരവാഹികളും ഈ ഭാഗത്ത് ആവശ്യമായ സുരക്ഷയൊരുക്കി ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് അധികരികളെ സമീപിച്ചുവെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് യൂത്ത് ലീഗ് വിളയൂര്‍ പഞ്ചായത്ത് ജന.സെക്രട്ടറി ഷഫീഖ് കൊളക്കാട്ടില്‍ സുപ്രഭാതത്തോട് പറഞ്ഞു.
അതിനിടെ അപകട സ്ഥലം യു.ഡി.എഫ് വിളയൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജനപ്രതിനിധികളടക്കമുള്ള ഭാരവാഹികളോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗൗരവപൂര്‍വം അധികൃതരുടെ ശ്രദ്ദയില്‍പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജനപ്രധിനികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
അ പകടത്തില്‍ പെട്ടവരെ വീടുകളിലെത്തി നേതാക്കള്‍ സന്ദര്‍ശിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ സി.പി ഹരിദാസന്‍, ഹുസൈന്‍ കണ്ടേങ്കാവ്, വി. അഹ്മദ് കുഞ്ഞി, അബ്ദുറഹിമാന്‍ പാലോളി, സക്കീന ഹുസൈന്‍, യു.ഡി.എഫ് ഭാരവാഹികളായ വി.പി ഉസ്മാന്‍, ഇബ്രാഹിം കുട്ടി, അബ്ദുറഹ്മാന്‍, ഇസ്മയില്‍ വിളയൂര്‍ എന്നിവരാണ് അപകടസ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."