HOME
DETAILS
MAL
'രാജ്യം കാത്തിരിക്കുന്നത് മോദി അടിയന്തരാവസ്ഥ'
backup
September 05 2017 | 20:09 PM
പാനൂര്‍: രാജ്യം കാത്തിരിക്കുന്നത് മോദി അടിയന്തിരാവസ്ഥയെന്ന് മുന്‍ ഡി.ജി.പി ആസിഫലി. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയ രാഷ്ട്രീയ ഫാസിസം തുറന്ന് കാട്ടാന്‍ ബഹുസ്വരതയെ വിഴുങ്ങുന്ന ഫാസിസം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണിപ്പോള്‍ മോദി നടത്തുന്നത്.
കോടതിയുടെ സഹായത്തോടെയുള്ള ചെറുത്തു നില്‍പ്പാണ് രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി ഹാഷിം അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ.ടി കുഞ്ഞമ്മദ്, വി. സുരേന്ദ്രന്, ഡി.സി.സി സെക്രട്ടറി പി.പി രാജന്, സന്തോഷ് കണ്ണംവെള്ളി, ടി.ടി രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."