സൗഹൃദ സന്ദേശങ്ങളുമായി നാടെങ്ങും ഓണാഘോഷം
മുക്കം: സൗഹൃദസന്ദേശങ്ങള്‍ കൈമാറിയും സ്‌നേഹസ്മരണകള്‍ പുതുക്കിയും നാടെങ്ങും ഓണം ആഘോഷിച്ചു. മണാശ്ശേരി മാവിന്‍ചുവട് അയല്‍വേദിയുടെ ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് രമേശന്‍ മണ്ണാറക്കല്‍ ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റ് വിതരണം അയല്‍വേദി സെക്രട്ടറി കുട്ടികൃഷ്ണന്‍ തച്ചോലത്ത് നിര്‍വഹിച്ചു. പൂക്കള നിര്‍മാണവും നടന്നു. മഞ്ജു, മനോജ്, ദുര്‍ഗ്ഗ നേതൃത്വം നല്‍കി. മനോജ് ഒടുങ്ങാട്ട്, ഗോപാലന്‍ പട്ടര്‍ചോല, ഒ. അശോകന്‍ സംസാരിച്ചു.
കാഞ്ഞിരമുഴി പൊതുജന വായനശാലയും ഹരിതം റസിഡന്‍സ് അസോസിയേഷനും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ നടത്തി. ഗൃഹാങ്കണ പൂക്കള മത്സരം, വടംവലി മത്സരം, ചിരി മത്സരം, കോഴിപിടിത്തം തുടങ്ങിയവ നടന്നു. മുക്കം നഗരസഭാ കൗണ്‍സിലര്‍ ഇ.പി അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ മുക്കം നേതൃസമിതി കണ്‍വീനര്‍ അലി ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ സുനീഷ്, സജി മുക്കം, ടി. ഷിജു, വി. രവീന്ദ്രന്‍, സി.കെ ദിവാകരന്‍ സംസാരിച്ചു.
താമരശേരി: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും റീജ്യനല്‍ ഡഫ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം-ബക്രീദ് സോഷ്യല്‍ മീറ്റ് താമരശേരി മുന്‍എ.ഇ.ഒ ടി.പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. എസ്.ഡബ്ലു.എസ് പ്രസിഡന്റ് വി.പി ഉസ്മാന്‍ അധ്യക്ഷനായി. കെ.എം.ഒ.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.കെ ബാലന്‍ മാസ്റ്റര്‍, കോഴിക്കോട് കംമ്പാഷനേറ്റ് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷുഹൈബ്, മുജീബ് പാലാഴി എന്നിവര്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ബധിരര്‍ക്കുള്ള മൈക്രോ ഹെല്‍ത്ത് ക്ലിനിക്കിന്റെ സൗജന്യ ചികില്‍സാ പദ്ധതി മാനേജര്‍ കെ. മുഹമ്മദ് ഫിറോസ് വിശദീകരിച്ചു.ചടങ്ങില്‍ പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സെക്രട്ടറി ഉസ്മാന്‍ പി. ചെമ്പ്ര, സി. ഹുസൈന്‍, ഡഫ് സെന്റര്‍ പ്രസിഡന്റ് പി. അബ്ദുറഹിമാന്‍, സെക്രട്ടറി പി. മനോജ്, എം.പി മുഹമ്മദ്, സത്താര്‍ കരുവാറ്റ, ജാഫര്‍ പൂനൂര്‍, എ. മുജീബ് സംസാരിച്ചു.
കാരശ്ശേരി കക്കാട് മാടകശ്ശേരി, സര്‍ക്കാര്‍ പറമ്പ് കോളനികളിലെ നൂറില്‍ പരം കുടുംബങ്ങള്‍ക്ക് കക്കാട് വാര്‍ഡ് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് സി.കെ ഉമര്‍ സുല്ലമി അധ്യക്ഷനായി. കെ. കോയ, കെ.സി ഖമറുല്‍ ഇസ്‌ലാം, ടി.പി അനീസ് റഹ്മാന്‍, എം. മുബയ്യിന്‍, അംജദ് വടക്കയില്‍, ശമീം പാലക്കാപറമ്പില്‍, കെ.സി ഫസലുറഹ്മാന്‍, സി.കെ സാഹിര്‍, പി.കെ ബാബു, സൈനുദ്ദീന്‍, കെ.ടി അബ്ദുറഹീം, ലാഹിഖ് സോനു, അസ്‌ലം പാറമ്മല്‍, പി. സാലിഹ്, പാറമ്മല്‍ അബ്ദുറഹിമാന്‍ സംസാരിച്ചു. അസ്‌ലം, മിഷാദ്, നവാല്‍, അസ്‌ലഹ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."