HOME
DETAILS
MAL
കക്കാടംപൊയിലില്‍ യുവാക്കളെ മര്‍ദിച്ച സംഭവം: നാട്ടുകാര്‍ പ്രതിഷേധിച്ചു
backup
September 05 2017 | 20:09 PM
കൊടിയത്തൂര്‍: കക്കാടംപൊയിലില്‍ കൊടിയത്തൂര്‍ സ്വദേശികളായ യുവാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്രമത്തിനിരയായ കുടുംബത്തിനായി ഏതു നിയമ പോരാട്ടങ്ങള്‍ക്കും ഒന്നിച്ചുനില്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനവും നടത്തി. യോഗത്തില്‍ അക്രമിക്കപ്പെട്ട യുവാക്കളുടെ കുടുംബങ്ങളും നാട്ടുകാരും പങ്കെടുത്തു. നൗഷാദ് കൊടിയത്തൂര്‍, മുന്‍ ഗ്രാമപഞ്ചായത്തംഗം കെ. ഹസ്സന്‍കുട്ടി, പി.കെ ഫൈസല്‍, എം.പി മജീദ്, യു. ഹാരിസ്, ടി. അഫ്സല്, അറഫാത് നേതൃത്വം നല്കി.
മര്‍ദനമേറ്റവരെ കൊടിയത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ടി മന്‍സൂര്‍, എം.ടി അഷ്റഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."