HOME
DETAILS

കുടിയേറ്റക്കാര്‍ക്കെതിരെ വീണ്ടും ട്രംപ്; ഇന്ത്യക്കാര്‍ക്കും തിരിച്ചടി

  
backup
September 06, 2017 | 4:28 AM

over-7000-indian-americans-to-be-hit-after-trump-scraps-obama-era-amnesty-programme%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95

വാഷിങ്ടണ്‍: കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വീണ്ടും ട്രംപ്. കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായ ഡി.എ.സി.എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നടപടി. നിയമം റദ്ദാക്കുന്ന വിവരം യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് അറിയിച്ചത്.

അധികാരത്തിലെത്തിയാല്‍ നിയമം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ആളുകള്‍ക്ക് പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി (വര്‍ക്ക് പെര്‍മിറ്റ്)നല്‍കല്‍, സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതിയാണ് ഡി.എ.സി.എ. 2012 ല്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ കൊണ്ടു വന്ന നിയമം അമേരിക്കയില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു.

എട്ട് ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ അമേരിക്കയിലുളഅളതായാണ് റിപ്പോര്‍ട്ട്. ഏഴായിരത്തിലധികം ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും. യു.എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്ക് പ്രകാരം ഡി.എ.സി.എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുകയാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്നാണ് ബറാക് ഒബാമ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വെറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധ റാലികളും നടന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  2 months ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  2 months ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  2 months ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  2 months ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  2 months ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  2 months ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  2 months ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  2 months ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  2 months ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  2 months ago