HOME
DETAILS

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിലുള്ള ശക്തികളെയും ഗൂഡാലോചനയും കണ്ടെത്തണം: കോടിയേരി

  
backup
September 06 2017 | 09:09 AM

%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഈ കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ശക്തികളെയും ഇതിന് പിന്നിലുള്ള ഗൂഡാലോചനയും കണ്ടെത്തണം. ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയര്‍ന്നുവരണം

കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവരെ കൊന്നുതള്ളിയ അതേ രീതിയാണ് ഈ കൊലപാതകത്തിന്റെ കാര്യത്തിലും കാണാനാവുക. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചനകള്‍.

എം എം കല്‍ബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൗരി ലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷംമുമ്പ് കല്‍ബുര്‍ഗിയെ കൊന്നത്. ഗൗരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനമെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിൽ വെടിവെച്ചുകൊന്ന സംഭവം തീർത്തും അപലപനീയവും പരിഷ്കൃത സമൂഹത്തിന് അപമാനകരവുമാണ്.

കൽബുർഗി, പൻസാരെ, ധബോൽക്കർ എന്നിവരെ കൊന്നുതള്ളിയ അതേ രീതിയാണ് ഈ കൊലപാതകത്തിന്റെ കാര്യത്തിലും കാണാനാവുക. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചനകൾ.

എം എം കൽബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൗരി ലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷംമുമ്പ് കൽബുര്‍ഗിയെ കൊന്നത്. ഗൌരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനം. കൽബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌരിയും പങ്കെടുത്തിരുന്നു. ആര്‍ എസ് എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്. 
ലങ്കേഷ് പത്രികയെന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററാണ് ഗൗരി ലങ്കേഷ്.

ഈ കൊലപാതകത്തിന് പിന്നിലുള്ള യഥാർത്ഥ ശക്തികളെയും ഇതിന് പിന്നിലുള്ള ഗൂഡാലോചനയും കണ്ടെത്തണം. ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയർന്നുവരണം

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി

Football
  •  3 days ago
No Image

എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം

uae
  •  3 days ago
No Image

കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം

International
  •  3 days ago
No Image

സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്

Cricket
  •  3 days ago
No Image

പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം

uae
  •  3 days ago
No Image

2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം

Cricket
  •  3 days ago
No Image

അധിക സര്‍വീസുകളുമായി സലാം എയര്‍; കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

oman
  •  3 days ago
No Image

ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

Kerala
  •  3 days ago
No Image

ഫുട്ബോളിലെ എന്റെ റോൾ മോഡൽ ആ താരമാണ്: എംബാപ്പെ

Football
  •  3 days ago