HOME
DETAILS

ലങ്കയെ ചുട്ടെരിച്ച് ഇന്ത്യയുടെ പടയോട്ടം: ലങ്കക്കെതിരായ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

  
backup
September 07 2017 | 00:09 AM

%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b5%86-%e0%b4%9a%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തൂത്തുവാരി ഏക ടി20 പോരാട്ടത്തിനിറങ്ങി വിജയം സ്വന്തമാക്കി ലങ്കയെ സംപൂര്‍ണമായി ചുട്ടെരിച്ച് ഇന്ത്യയുടെ പടയോട്ടം. ഏഴ് വിക്കറ്റിനാണ് പര്യടനത്തിലെ ഏക ടി20 പോരാട്ടം ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 174 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. 54 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി 82 റണ്‍സെടുത്ത് നായകന്‍ വിരാട് കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചു. മനീഷ് പാണ്ഡെ 36 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്ത് നായകന് ശക്തമായ പിന്തുണ നല്‍കി പുറത്താകാതെ നിന്നു. ബൗണ്ടറിയിലൂടെ മനീഷ് വിജയ റണ്‍ നേടുമ്പോള്‍ ധോണി ഒരു റണ്ണുമായി കൂട്ടായി ക്രീസിലുണ്ടായിരുന്നു. രോഹിത് ശര്‍മ (ഒന്‍പത്), കെ.എല്‍ രാഹുല്‍ (24), കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ലങ്കയ്ക്കായി ഉദന, മലിംഗ, പ്രസന്ന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നേടി ഇന്ത്യ ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം തകര്‍ന്നെങ്കിലും പിന്നീട് കളിയില്‍ പിടിമുറുക്കാന്‍ ലങ്കയ്ക്ക് സാധിച്ചു. 29 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും പറത്തി 53 റണ്‍സ് അടിച്ചെടുത്ത മുനവീരയുടെ വെടിക്കെട്ടാണ് അവരുടെ പൊരുതാവുന്ന സ്‌കോറിന് അടിത്തറയിട്ടത്.
മധ്യനിരയില്‍ പ്രിയഞ്ജന്‍ 40 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വാലറ്റത്ത് ഉദാന പത്ത് പന്തില്‍ 19 റണ്‍സെടുത്ത് സ്‌കോര്‍ 170ല്‍ എത്തിച്ചു. മറ്റൊരാള്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്‌റ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 3-0ത്തിനും അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 5-0ത്തിനും ഏക ടി20 പോരാട്ടവും വിജയിച്ച് നൂറ് ശതമാനം വിജയത്തോടെയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. പരിശീലകനായി ചുമതലയേറ്റ ആദ്യ വിദേശ പര്യടനം ഉജ്ജ്വലമാക്കാനായെന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കാന്‍ രവി ശാസ്ത്രിക്കുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago