കണ്ണൂരിലെ സി.പി.എം നേതൃത്വം അക്രമികള്‍ക്കൊപ്പം: ബി.ജെ.പി
തലശ്ശേരി: സമാധാന ആഹ്വാനം കാറ്റില്‍പറത്തി സി.പി.എം തുടര്‍ച്ചയായ അക്രമം നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ആരോപിച്ചു. കഴിഞ്ഞദിവസം പെരുന്താറ്റില്‍ ബി.ജെ.പി പ്രവര്ത്തകന് കെ.കെ പ്രേമന്റെ വീടിന് മുന്നില്‍ റീത്ത് വച്ചു. വേറ്റുമ്മലിലെ ശബരീഷിന്റെ ഫര്‍ണിച്ചര്‍ കട അക്രമിക്കുകയും ശ്രീകൃഷ്ണജയന്തി പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. എം.എല്‍.എയുടെ വിശ്വസ്തന് പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്നത് സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമങ്ങള്‍ക്ക് പൊലിസിന്റെ ഒത്താശയുണ്ട്. സി.പി.എമ്മിലെ പടലപ്പിണക്കവും അക്രമത്തിനിടയാക്കുന്നു. കണ്ണൂരിലെ സി.പി.എം നേതൃത്വം അക്രമികള്ക്കൊപ്പമാണെന്നും സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ്, വി. രത്നാകരന്, കെ. ലിജേഷ്, കെ.എന്‍ മോഹനന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."