HOME
DETAILS
MAL
ദേരാ സച്ഛയുടെ കോമ്പൗണ്ടിനുള്ളില്‍ അനധികൃത സ്ഫോടക വസ്തു നിര്‍മാണ ഫാക്റിയും; പരിശോധന തുടരുന്നു
backup
September 09 2017 | 05:09 AM
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ അനധികൃത സ്ഫോടകവസ്തു നിര്‍മാണ ഫാക്ടറി കണ്ടെത്തി.
ഇവിടെനിന്നും സ്ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തതായും ഫാക്ടറി പൂട്ടി സീല്‍ വച്ചതായും ഹരിയാന ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്റ അറിയിച്ചു. 80ഓളം പെട്ടികളിലായി സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എണ്ണൂറോളം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. വെള്ളിയാഴ്ചയാണ് ഇവിടെ പരിശോധന ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാര്‍, നിരോധിച്ച നോട്ടുകള്‍, പ്ലാസ്റ്റിക് നാണയങ്ങള്‍ തുടങ്ങിയവും കഴിഞ്ഞദിവസങ്ങളിലെ റെയ്ഡില്‍ പൊലിസ് കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."