ഹരിത കേരളം: വൃക്ഷത്തൈ സെല്‍ഫി മത്സരത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോഴിക്കോട്: ഹരിതകേരളം പദ്ധതിയുടെ വിജയത്തിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്, വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, നാഷണല്‍ സര്‍വിസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വൃക്ഷത്തൈ സെല്‍ഫി മത്സരത്തിന്റെ ആദ്യ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന് ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് ചെയര്‍മാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരി സമര്‍പ്പിച്ചു.
ജനകീയാസൂത്രണ പദ്ധതി അവലോകനത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റിന്റെ ഭാഗമായി കേരളത്തില്‍ നിന്നും ഒരുകോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച് യുനൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റല്‍ പ്രോഗ്രാമിലേക്ക് സമര്‍പ്പിക്കുന്നതിനായി ജിസം ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ ക്ലീന്‍ കേരളയുടെ ഭാഗമായാണ് ഈ പദ്ധതി.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."