HOME
DETAILS
MAL
മദ്യനയം: മുസ്ലിംലീഗ് എക്സൈസ് റെയ്ഞ്ച് ഓഫിസ് മാര്‍ച്ച് 11ന്
backup
September 09 2017 | 06:09 AM
മലപ്പുറം: ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്ക്കുമരികെ മദ്യശാലകള്‍ അനുവദിക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ മുസ്ലിംലീഗ് എക്സൈസ് റെയ്ഞ്ച് ഓഫിസ്് മാര്‍ച്ച് 11നു നടക്കും.
ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 200 മീറ്റര്‍ ദൂരപരിധി പാലിക്കണമെന്ന നിയമം എടുത്തുമാറ്റിയത് 50 മീറ്ററാക്കിയതു വിശ്വാസികളോടും വിദ്യാര്‍ഥികളോടുമുള്ള വെല്ലുവിളിയാണ്. മദ്യവര്‍ജനമാണ് നയമെന്നു തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച ഇടതുമുന്നണി ഇപ്പോള്‍ മദ്യമുതലാളിമാരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും ബാറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം എടുത്തുമാറ്റി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കമാണ് നടത്തുന്നതെന്നും യോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."