HOME
DETAILS

അന്യസംസ്ഥാന പച്ചക്കറികളില്‍ വ്യാപകമായി നിരോധിത കീടനാശിനി പ്രയോഗം

  
backup
September 09 2017 | 06:09 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3

 

കൊഴിഞ്ഞാമ്പാറ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികളിലും തക്കാളിയിലും കറിവേപ്പിലയിലും നിരോധിത കീടനാസിനി പ്രയോഗമുണ്ടെങ്കിലും പരിശോധനകള്‍ പ്രഹസനമാകുന്നു. സംസ്ഥാനത്ത് നിരോധനമുള്ള കീടനാശിനിയായ പ്രസീനോ ഫോസിന്റെ അംശമാണ് ഇത്തരത്തില്‍ തക്കാളിയിലും കറിവേപ്പിലയിലും വ്യാപകമായി കണ്ടെത്തിയത്.
കഴിഞ്ഞ മെയില്‍ വാളയാറിലെത്തിയ ലോറിയില്‍ നിന്നും ശേഖരിച്ച തക്കാളിയിലും ഒറ്റപ്പാലത്തെ വില്‍പന കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയിലുമാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നത്. കറിവേപ്പിലയിലും തക്കാളിയിലും കീടനാശിനിയുടെ ഉപയോഗം അനുവദനീയമല്ലെന്നിരിക്കെ നിയമം കാറ്റില്‍പ്പറത്തിയാണ് ഇത്തരത്തില്‍ കീടനാശിനി പ്രയോഗം നടത്തുന്നത്.
എറണാകുളം കാക്കനാട്ടിലെ മേഖലാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനകളില്‍ തക്കാളിയിലും കറിവേപ്പിലയിലും ഒരുകിലോഗ്രാമില്‍ 0.277 മില്ലിഗ്രാം അളവിലാണ് കീടനാശിനി പ്രയോഗിക്കുന്നതായി കണ്ടെത്തിയത്.
പച്ചക്കറികളില്‍ കീടനാശിനി പ്രയോഗങ്ങള്‍ നടത്താമെങ്കിലും ഇതാദ്യമായിട്ടാണ് നിരോധിത കീടനാശിനി പ്രയോഗം കണ്ടെത്തുന്നത്. നിരോധിത കീടനാശിനി പ്രയോഗം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മൈസൂരില്‍ നിന്ന് തക്കാളിയും തമിഴ്‌നാട്ടില്‍ നിന്ന് കറിവേപ്പിലയും കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും അടുത്തകാലത്തായി ഇവയില്‍ വ്യാപക നിരോധിത കീടനാശിനി പ്രയോഗമുള്ളത് പൊതുജനങ്ങളെ ആശങ്കാകുലരാക്കുന്നു.
കേരളത്തിലെത്തുന്ന പച്ചക്കറികള്‍ക്ക് നികുതിയില്ലാത്തതിനാല്‍ കൊണ്ടുവരുന്ന വാഹനങ്ങളില്‍ ബില്ല് ഉണ്ടാവില്ലെന്നതും വാഹനങ്ങളിലെ ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൈവശമുണ്ടാവുന്നത്.
പച്ചക്കറികളില്‍ അനുവദനീയമല്ലാത്ത കീടനാശിനി പ്രയോഗങ്ങള്‍ നടത്തുന്ന കര്‍ഷകര്‍ക്കെതിരേ കേസെടുക്കാനും ആ ഭാഗത്തുനിന്നുള്ള പച്ചക്കറി വരവിന് വിലക്കേര്‍പ്പെടുത്താനും തയ്യാറാവാത്തതാണ് അതിര്‍ത്തി കടന്ന് നിരോധിത കീടനാശിനി കലര്‍ന്ന പച്ചക്കറി വരവിന്റെ ഒഴുക്കിനു കാരണം.
ഇത്തരം പച്ചക്കറികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ നാഡീവ്യൂഹത്തെ തന്നെ സാരമായി ബാധിക്കുമെന്നും കാന്‍സറിനും കാരണമായ ഘടകങഅങളും ഇതിലുള്ളതായി ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നു. സംസ്ഥാനത്ത് റെഡ് ലേബലില്‍ ഉള്‍പ്പെടുത്തിയ പ്രസീനോ ഫോസിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ വാദം. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ തേയിത്തോട്ടത്തില്‍ വണ്ടുകളുടെയും പുഴുക്കളുടെയും ആക്രമണത്തിനു തടയിടുന്നതിനായാണ് ഇത്തരത്തില്‍ നിരോധിത കീടനാശിനി ഉപയോഗിക്കുന്നത്.
ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറുന്ന ഇത്തരം നിരോധിത കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ അതിര്‍ത്തി കടന്ന് ജില്ലയിലേക്കും അയല്‍ ജില്ലകളിലേക്കും നിര്‍ബാധം ഒഴുകുമ്പോഴും പരിശോധനകള്‍ പലപ്പോഴും പ്രഹസനമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago